ചില ചിട്ടകള്‍ പുലര്‍ത്തിയാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും വളരാനും സാധിക്കും. ഇന്ത്യയിലെ വിവിധ സ്്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍വെസ്റ്റ് ചെയ്തിരിക്കുന്ന എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ കൂടിയായ നാഗരാജ് പ്രകാശം സ്റ്റാര്‍ട്ടപ്പുകള്‍ സ്‌കെയില്‍ ചെയ്യാനും വളരാനും സഹായിക്കുന്ന ഘടകങ്ങള്‍ വിശദമാക്കുകയാണ്.
1.പലപ്പോഴും സ്റ്റാര്‍ട്ടപ്പുകള്‍ ഐഡിയ കോപ്പി ചെയ്യുന്നതാണ് തോല്‍വിക്കുള്ള പ്രധാനകാരണം.ചൈനയിലും യുഎസിലും ട്രെന്റിംഗായിരിക്കുന്നത് പലപ്പോഴും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിജയിക്കില്ല.അത് കസ്റ്റമേഴ്‌സിന്റെ സൈക്കോളജിയെ സാറ്റിസ്‌ഫൈ ചെയ്യില്ല. മറ്റ് രാജ്യങ്ങളില്‍ നിന്ന് ട്രന്‍ഡിംഗ് ഐഡിയ കോപ്പി ചെയ്യുന്ന ഭൂരിഭാഗം സ്റ്റാര്‍ട്ടപ്പുകളും പരാജയപ്പെടാറുണ്ട്, ഒന്നോ രണ്ടോ സക്‌സസ് സ്‌റ്റോറി ആഘോഷമാക്കുന്നത് കൊണ്ട് അതാണ് ശരിയായ മോഡലെന്ന് ധരിക്കരുത്.ഇന്‍വെസ്‌റ്റേഴ്‌സും പലപ്പോഴും ട്രെന്‍ഡിംഗ് മോഡലിലേക്ക് പണം ഇന്‍വെസ്റ്റ് ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. എന്നാല്‍ ഇതിലെ വിജയശതമാനം വളരെ കുറവാണ്.
2. ഇന്ത്യയില്‍ ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്, അതില്‍ ചെറിയ പ്രശ്‌നത്തെ അഡ്രസ് ചെയ്താല്‍ മതി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യതകള്‍ ഒട്ടനവധി ലഭിക്കും. ബംഗലൂരു ആസ്ഥാനമായുള്ള carbon masters, വേസ്റ്റ് മാനേജ്‌മെന്റിനായി പ്രവര്‍ത്തിക്കുന്ന Saahas, ചെന്നൈ ആസ്ഥാനമായുള്ള സ്പീച്ച് റെക്കഗ്നീഷന്‍ സൊല്യൂഷന്‍ ഒരുക്കുന്ന Uniphore എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലെ മികച്ച മോഡലുകളാണ്.25 ഇന്‍വെസ്‌റ്റേഴ്‌സ് തഴഞ്ഞ Uniphore ഇന്ന് CISCO ചെയര്‍മാന്‍ John Chambers ഇന്‍വെസ്റ്റ് ചെയ്ത കമ്പനിയായി മാറി.യുഎസിലേക്ക് പരിചയപ്പെടുത്തിയ Uniphore നെക്കുറിച്ച് Chambers പറഞ്ഞത് ഇത്തരം മോഡലുകളാണ് ഇനിയുള്ള ഭാവിയെന്നാണ്.വിഷനുണ്ടെങ്കില്‍ ധൈര്യമായി മുന്നോട്ട് പോകാം.അതാണ് ഈ കമ്പനികളെല്ലാം ചെയ്തതും.
3.ഡിസ്‌റപ്റ്റീവ് ഐഡിയകള്‍ക്ക് മാത്രമേ സമൂഹത്തില്‍ വലിയ മാറ്റം കൊണ്ടു വരാന്‍ സാധിക്കൂ.അതിന് യുവസമൂഹം മുന്നിട്ടിറങ്ങണം.സര്‍ക്കാരിനോ, മള്‍ട്ടിനാഷനല്‍ കമ്പനികള്‍ക്കോ ഇന്‍വെസ്റ്റ് ചെയ്യാമന്നല്ലാതെ സമൂഹത്തെ അടിമുടി മാറ്റുന്ന ഇന്നവേഷന്‍ സാധ്യമാക്കാന്‍ കഴിയില്ല. അതിന് യുവജനങ്ങള്‍ പരിശ്രമിച്ചാല്‍ മാത്രമേ സാധിക്കൂ.
Acumen Fund പാര്‍ട്ണര്‍ കൂടിയായ നാഗരാജ് പ്രകാശം ഇന്നവേഷന്‍ അടിസ്ഥാനമാക്കിയുള്ള ന്യൂ ഏജ് സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു. കൈത്തറി മേഖലയുടെ ഉന്നമനത്തിനായുള്ള ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള Go-Coopന്റെ പ്രമോട്ടര്‍മാരില്‍ ഒരാളായ നാഗരാജ് പ്രകാശം അറിയപ്പെടുന്ന എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ കൂടിയാണ്.