കര്‍ഷകര്‍ക്കും സാധാരണക്കാരായ ഇടത്തട്ടുകാര്‍ക്കും സാലറീഡ് ക്ലാസിനും ഏറെ സാമ്പത്തിക ആനുകൂല്യങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ജനപ്രിയ ബജറ്റാണ് മന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ചത്. അതിലെ ഹിറ്റ് പ്രഖ്യാപനം കര്‍ഷകര്‍ക്ക് അവരുടെ അക്കൗണ്ടില്‍ മോദി സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പോകുന്ന 6000 രൂപയും ഇന്‍കം ടാക്‌സ് പരിധി 5 ലക്ഷമാക്കി ഉയര്‍ത്തിയതുമാണ്. പ്രഖ്യാപനം നടപ്പാക്കാനായാല്‍ രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്കും കോടിക്കണക്കിന് ഇടത്തട്ടുകാരായ സാലറീസഡ് ക്ലാസിനും ഏറെ ഗുണകരമാകും. കര്‍ഷകര്‍ക്ക് വാര്‍ഷിക ധനസഹായത്തിനായി 75,000 കോടിയാണ് വകയിരുത്തിയത്. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് 5 ശതമാനം പലിശ ഇളവും 1 കോടി രൂപ വരെ വായ്പ എടുത്ത സൂക്ഷ്മ -ചെറുകിട കച്ചവടക്കാര്‍ക്ക് പലിശയില്‍ 2 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൗസ് റെന്റ് ഇനത്തില്‍ ലഭിക്കുന്ന വരുമാനത്തില്‍ 2 ലക്ഷത്തി 40,000 വരെ ടിഡിഎസ് ഒഴിവാക്കിയതും പോസ്റ്റ്ഓഫീസ്-ബാങ്ക് നിക്ഷേപങ്ങളില്‍ 40,000 രൂപ വരെയുള്ളവയ്ക്ക് പലിശ വരുമാനത്തിന് ടിഡിഎസ് ഒഴിവാക്കിയതും ഇടത്തരക്കാരെ മുന്നില്‍കണ്ടുകൊണ്ടാണ്. അസംഘടിത മേഖലയിലുളളവര്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ നല്‍കും.പശുക്കളെ വാങ്ങാന്‍ വായ്പ കിട്ടും.കന്നുകാലി -മത്സ്യ കര്‍ഷകര്‍ക്ക് വായ്പാ പലിശയില്‍ 2 ശതമാനം ഇളവുണ്ടാകും.

സാങ്കേതിക വിദ്യയുടെ പ്രയോജനം ജനങ്ങളിലേക്ക് എത്തിയ്ക്കാന്‍ ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നാഷനല്‍പ്രോഗ്രാം തുടങ്ങും.ഇതിനായി നാഷനല്‍ പോര്‍ട്ടല്‍ ആരംഭിക്കും, സെന്റര്‍ ഓഫ്
എക്‌സലന്‍സ് തുടങ്ങാനായി പ്രധാന്യമര്‍ഹിക്കുന്ന 9 ഏരിയകള്‍ ഐഡന്റിഫൈ ചെയ്തിട്ടുണ്ട്.അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍ സൃഷ്ടിയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. gst റെജിസ്‌ട്രേഷനുള്ള ചെറുകിട ഇടത്തരം ബിസിനസുകാര്‍ക്ക് ഒരു കോടി രൂപയുടെ ലോണിന്‍മേല്‍ പലിശയില്‍ രണ്ട് ശതമാനം ഇളവും അനുവദിക്കും. ജിഎസ്ടി നികുതിഭാരം പഠിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version