നഗര കേന്ദ്രീകൃതമായ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും സാധാരണക്കാരിലേക്കും ഇറങ്ങിച്ചെല്ലുന്ന സ്റ്റാര്‍ട്ടപ് സംസ്‌ക്കാരമാണ് കേരളത്തിന്റേതെന്ന് ECD Ventures ഫൗണ്ടര്‍ ദിബ്യ പ്രകാശ്, ചൂണ്ടിക്കാണിക്കുന്നു. ഇത് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ തന്നെ മാറി ചിന്തിക്കാനും എന്‍ട്രപ്രണര്‍ഷിപ്പില്‍ ഗൈഡന്‍സ് നല്‍കാനും ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഇപ്പോള്‍ സര്‍ക്കാരുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ട് നല്‍കുന്നുണ്ട്. ഇതില്‍ എത്ര
സക്‌സസ് റേറ്റുണ്ട്് എന്ന് പരിശോധിക്കപ്പെടണം. അതിന് ഓഡിറ്റ് വേണ്ടതുണ്ടെന്നും ദിബ്യ പ്രകാശ് പറഞ്ഞു. ഫണ്ട് യൂട്ടിലൈസേഷനിലാണ് പലപ്പോഴും സ്റ്റാര്‍ട്ടപ്പുകള്‍ പരാജയപ്പെടുന്നത്. ഗ്രാന്റും ഇന്‍വെസ്റ്റ്‌മെന്റും കണ്ടുകൊണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങരുത്. വളരാന്‍ ഈ ഫണ്ടിംഗ് ആവശ്യമാണ്. എന്നാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആലോചിക്കേണ്ടത് റവന്യൂ എത്ര ജനറേറ്റ് ചെയ്യാനാകുന്നു എന്നാണ്.
Related Posts
Add A Comment