സര്‍വീസുകള്‍ വില്‍ക്കുന്നതും പ്രൊഡക്ടുകള്‍ വില്‍ക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് വിശദമാക്കുകയാണ് സെയില്‍സ് ട്രെയിനറും കോച്ചുമായ സുബ്രഹ്മണ്യന് ചന്ദ്രമൗലി. സര്‍വീസാണ് സെയില്‍ ചെയ്യുന്നതെങ്കില്‍ അതെക്കുറിച്ച് കാര്യമായ വൈദഗ്ധ്യം ഉണ്ടായിരിക്കണം. ആ സര്‍വീസ് സംബന്ധിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ അറിവുണ്ടാകണം. നിങ്ങളുടെ അറിവാണ് സര്‍വീസായി വില്‍ക്കുന്നത്. (വീഡിയോ കാണുക)
എന്നാല്‍ പ്രൊഡക്ടുകള്‍ വില്‍ക്കുന്നത് തികച്ചും വ്യത്യസ്തമാണ്. ഉപയോക്താവിന് എന്താണ് വേണ്ടത് എന്ന് നിങ്ങള്‍ മനസിലാക്കണം. നിങ്ങള്‍ വില്ക്കാന് പോകുന്ന പ്രൊഡക്ടുകള്‍ക്ക് സമാനമായ ഏതൊക്കെ പ്രൊഡക്ടുകള്‍ മാര്‍ക്കറ്റില്‍ ലഭിക്കുമെന്ന് അറിഞ്ഞിരിക്കണം. അത്തരം പ്രൊഡക്ടുകളേക്കാള്‍ നിങ്ങളുടെ പ്രൊഡക്ട് എത്രത്തോളം മെച്ചപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കണം. പ്രൊഡക്ടിന്റെ യുണീക് സെല്ലിംഗ് പ്രൊപോസിഷന്‍ എന്താണെന്ന് പ്രൊഡക്ട് സെല്ലിംഗില്‍ അറിഞ്ഞിരിക്കണം.
സംരംഭകര്‍ക്ക് പറ്റുന്ന വലിയൊരു തെറ്റ് അവര്‍ പ്രൊഡക്ടുകള്‍ ഉണ്ടാക്കുന്നതിന് ഒരുപാട് സമയമെടുക്കും. അതിന് ശേഷമാണ് അവര്‍ പ്രൊഡക്ടുകള്‍ മാര്‍ക്കറ്റില്‍ വില്‍പ്പനക്കെത്തിക്കുക. ചില പ്രൊഡക്ടുകള്‍ നിര്‍മ്മിക്കാന്‍ 2-3 വര്‍ഷമെടുക്കും. 3 വര്‍ഷത്തിന് ശേഷം മാര്ക്കറ്റിലെത്തുന്പോള് ആ പ്രൊഡക്ടിന് ആവശ്യക്കാരുണ്ടാകില്ല. അതിനാല്‍ പ്രൊഡക്ട് നിര്‍മ്മിക്കുന്ന സമയത്ത് കസ്റ്റമേഴ്സുമായി സംസാരിക്കുക. അവരില്‍ നിന്ന് അഭിപ്രായം തേടണമെന്നാണ് സുബ്രഹ്മണ്യന് ചന്ദ്രമൗലിയുടെ നിര്‍ദേശം.
സര്‍വീസ് സെല്ലിംഗിന്റെ കാര്യത്തില്‍ സര്‍വീസിന് ഏത് തരം കസ്റ്റമേഴ്സാണ് കൂടുതല്‍ മൂല്യം നല്‍കുകയെന്ന് മനസിലാക്കുക. അത്തരം കസ്റ്റമേഴ്സിനെ കണ്ടെത്തി സര്‍വീസുകള്‍ സെല്‍ ചെയ്യുകയെന്നും സുബ്രഹ്മണ്യന് ചന്ദ്രമൗലി അഭിപ്രായപ്പെട്ടു (വീഡിയോ കാണുക)
An Author cum sales mentor Subramanian Chandramouli talks on the difference between selling a product and selling a service. A service product is something in which you have to be an expert in that particular service and then you gain knowledge in that domain and you sell your knowledge as a service to the customer.