സംസ്ഥാനത്തെ ബിസിനസ് ക്ലൈമറ്റില്‍ അനിവാര്യമായി വരേണ്ട മാറ്റത്തിന് ആമുഖമെഴുതുകയാണ് മൈസോണിലൂടെ കണ്ണൂര്‍. ക്ലേ മാനുഫാക്ചറിംഗ് രംഗത്ത്
പേരുകേട്ട Kerala Clays & Ceramic Products Ltd, കേരള സ്റ്റാര്ട്ടപ്പ്മിഷന്, മലബാര്‍ ഏയ്ഞ്ചല്‍ നെറ്റ്വക്ക്, സംരംഭകര്‍ എന്നിവര്‍ ഒന്നിക്കുന്ന മൈസോണ്‍, മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചു. കേരളത്തിനു പുറത്തുപോയി ബിസിനസ് ചെയ്ത മലയാളികള്‍ ഇനി
സംസ്ഥാനത്ത് നിക്ഷേപകരായി മാറണമെന്നാണ് മലബാറിന്റെ ഈ സംരംഭക മീറ്റ് ആഹ്വാനം ചെയ്യുന്നത്.
പ്രവര്‍ത്തനം നിലച്ചുപോയ കേരള ക്ലേ ആന്റ് സെറാമിക്സ് പ്രോഡക്റ്റ് ലിമിറ്റഡിന്റെ സ്പേസാണ് കേരള സ്റ്റാര്‍ട്ടപ്മിഷന്റെ ഫണ്ടിംഗോടെ ടെക്നോളജി ഇന്നവേഷനുവേണ്ടി വഴിമാറുന്നത്. കമ്പനിയുടെ പഴയ ചൂള പോലും മീറ്റിംഗ് റൂമായി കണ്‍വേര്‍ട്ട് ചെയ്യുമ്പോള്‍, രണ്ട് കാലഘട്ടങ്ങളെ സമന്വയിപ്പിക്കുകയാണ് മൈസോണ്‍. കണ്ണൂരിന്റെ എന്‍ട്രപ്രണര്‍ പ്രൊഫൈലില്‍ തിളക്കമുള്ള ഏടാകും മലബാര്‍ ഇന്നവേറ്റീവ് സോണ്‍ -MiZone. ഇവിടുത്തെ
പരമ്പരാഗത മേഖലകളെ വിശാലമായ മാര്‍ക്കറ്റിലേക്ക് സ്കെയിലപ് ചെയ്യാന്‍ ഇന്നവേറ്റീവ് സോണ്‍ സഹായിക്കും.
കണ്ണൂരിന്റെ സംരംഭകക്കുതിപ്പിന് പുതിയ മുഖമാണ് മലബാര്‍ ഇന്നവേറ്റീവ് സോണ്‍ -MiZone എന്ന് MiZone ചെയര്മാന് ഷിലന്‍ സഗുണന് പറഞ്ഞു. കേരളത്തിലെ ആദ്യത്തെ നേറ്റീവ് ഏഞ്ചല്‍ നെറ്റ് വര്‍ക്കായ മലബാര്‍ ഏഞ്ചല്‍സിന്റെ ഫണ്ടിംഗ് സപ്പോര്‍ട്ടോട് കൂടിയാണ് മൈസോണ്‍ വര്‍ക്ക് ചെയ്യാന്‍ പോകുന്നതെന്ന് mizone മാനേജിംഗ് ഡയറക്ടര്‍ സുഭാഷ് പറഞ്ഞു.
വടക്കേ മലബാറില്‍ ഇത്തരമൊരു ഇന്‍കുബേഷന്‍ സ്പേസ് ആദ്യത്തേതാണെന്ന് ക്ലേ ആന്റ് സെറാമിക്സ് ചെയര്മാന് ഗോവിന്ദന് മാഷ് പറഞ്ഞു. പുതിയ തലമുറയ്ക്ക് സംരംഭങ്ങള്‍ തുടങ്ങുന്നതിനും അതുവഴി തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും ഇന്‍കുബേഷന്‍ സെന്റര്‍ വഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദന് മാഷ് പറഞ്ഞു.
കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഇന്‍കുബേഷന്‍ സെന്ററില്‍ വന്നാല്‍ സ്റ്റാര്‍ട്ടപ്പ് മിഷന്റെ സ്കീമുകളും പുറത്തുനിന്നുള്ള മെന്റര്‍ഷിപ്പ്, ഇന്‍വെസ്റ്റര്‍ കണക്ട് പോലെയുള്ള സൗകര്യങ്ങളും ലഭിക്കുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് മാനേജര്‍ അശോക് കുര്യന് പഞ്ഞിക്കാരന്‍ പറഞ്ഞു.
ഏതൊരു സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഐഡിയ സ്റ്റേജില്‍ ആവശ്യമായ മെന്റര്‍ഷിപ്പ് ഇന്നോവേഷന്‍ സെന്ററില്‍ വരുന്നതിലൂടെ ലഭിക്കുമെന്നും അശോക് ചൂണ്ടിക്കാട്ടി.