Zomato 5000 റസ്റ്റോറന്റുകളുടെ ഭക്ഷണവിതരണം നിര്‍ത്തലാക്കി. റസ്റ്റോറന്റുകള്‍ക്ക് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ ലൈസന്‍സ് ഇല്ലെന്ന് വ്യക്തമായതോടെയാണ് നടപടി. എഫ്എസ്എസ്എയുമായി ചേര്‍ന്ന് Zomato ഇന്ത്യയിലെ 150 നഗരങ്ങളിലെ റസ്റ്റോറന്റുകളില്‍ സേഫ്റ്റി ഓഡിറ്റ് നടത്തിയിരുന്നു. FSSAIയുടെ അംഗീകാരം ലഭിച്ചാല്‍ വീണ്ടും ഈ റസ്റ്റോറന്റുകള്‍ക്ക് Zomatoയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം. ദിനംപ്രതി 400ഓളം റസ്റ്റോറന്റുകള്‍ Zomato പ്ലാറ്റ്ഫോമില്‍ വരുന്നതായി Zomato CEO മോഹിത് ഗുപ്ത പറഞ്ഞു.