B-lite cookies, Healthy snack startup by students; watch the student report from campuses

കോളേജ് ക്യാംപസില്‍ ഡിസൈന്‍ പ്രൊജക്ടായി ഒരു കൂട്ടം ചെറുപ്പക്കാര്‍ തുടങ്ങിയ ഐഡിയ ഇന്ന് മാര്‍ക്കറ്റില്‍ ജനപ്രിയമാവുകയാണ്. സഹൃദയ കോളെജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി വിദ്യാര്‍ഥിയായ നജീബ് ഹനീഫും സുഹൃത്തുക്കളായ ബ്രിട്ടോ, ബ്രിറ്റോ, ആകാശ് എന്നിവര്‍ ചേര്‍ന്നാരംഭിച്ച B-Lite Cookies എന്ന പ്രൊഡക്റ്റിന് കേവലം സ്‌നാക്കസ് എന്നതിനപ്പുറം വലിയ മേല്‍ വിലാസമുണ്ട്. ഒരു രോഗിയ്ക്ക് മരുന്നിന് പകരമായി ഫുഡ് പ്രൊഡക്ട് കഴിക്കാന്‍ സാധിക്കുക എന്നതാണ് കുക്കീസിന്റെ ലക്ഷ്യമെന്ന് സിഇഒയും ഫൗണ്ടറുമായ നജീബ് പറയുന്നു.

കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്റില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ആന്റ് ടെക്നോളജിയിലാണ് B-Lite കുക്കീസ് ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്. B-Lite കുക്കീസിനേയും അതിന്റെ ഫൗണ്ടേസിനേയും ചാനല്‍ അയാം ഡോട്ട് കോം, സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ എന്ന ക്യാംപസ് ലേണിംഗ് പരിപാടിയുടെ ഭാഗമായി ബിടെക് വിദ്യാര്‍ത്ഥിനിയായ അതുല്യ ജോസഫ് അവതരിപ്പിക്കുകയാണ്.

ഡിസീസ് സ്പെസിഫിക് ഫുഡ് പ്രൊഡക്ട് മാനുഫാക്ചറിംഗാണ് കമ്പനിയുടെ കാഴ്ചപ്പാടെന്ന് വിദ്യാര്‍ത്ഥികളായ ഈ സംരംഭകര്‍ വ്യക്തമാക്കുന്നു. രണ്ട് പ്രൊഡക്ടാണ് B-Lite Cookies
മാര്‍ക്കറ്റിലിറക്കിയിരിക്കുന്നത്. Spirulina based കുക്കീസും seaweed ബേസ്ഡ് കുക്കീസും. ടൂത്ത് പേസ്റ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നീ പ്രൊഡക്ടുകള്‍ R&D സ്റ്റേജിലാണ്.

2016ല്‍ നജീബും നാല് സുഹൃത്തുക്കളും ചേര്‍ന്ന് തുടങ്ങിയതാണ് കമ്പനി. മാല്‍ന്യൂട്രീഷ്യന് കാരണം പോവര്‍ട്ടിയാണോ അതോ ക്വാളിറ്റിയുള്ള ഫുഡ്സ് മാര്‍ക്കറ്റിലില്ലാത്തതാണോ എന്ന ചിന്തയാണ് B-Lite Cookies എന്ന ആശയത്തിലേക്ക് ഈ വിദ്യാര്‍ഥികളെ എത്തിച്ചത്.

മാല്‍ന്യൂട്രീഷ്യന് കാരണം ക്വാളിറ്റിയുള്ള ഫുഡ് പ്രൊഡക്ടിസില്ലാത്തതാണെന്ന് റിസര്‍ച്ചില്‍ ഇവര്‍ കണ്ടെത്തി. ഒരേ കമ്പനി മാനുഫാക്ചര്‍ ചെയ്യുന്ന ഫുഡ് പ്രൊഡക്ട് രണ്ട് രാജ്യങ്ങളിലേക്ക് പോകുന്നത് വ്യത്യസ്ത ക്വാളിറ്റിയില്‍ വ്യത്യസ്ത ഇന്‍ഗ്രെഡിയന്‍സിലാണെന്ന് മനസിലാക്കി. അങ്ങനെ, ഇവിടുത്തെ ജനങ്ങള്‍ക്കും ക്വാളിറ്റിയുള്ള ഫുഡ് പ്രൊഡക്ട്സ് കുറഞ്ഞ വിലയില്‍ കിട്ടുക എന്ന ലക്ഷ്യത്തില്‍ ഈ വിദ്യാര്‍ഥികള്‍ B-Lite Cookies സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിച്ചു.

100 ശതമാനം ഓര്‍ഗാനിക്കാണ് B-Lite പ്രൊഡക്ടുകള്‍. ഇന്‍സ്റ്റന്റ് എനര്‍ജി ബൂസ്റ്ററാണ് കുക്കീസ്. പ്രോട്ടീന്‍ കൂടുതലുള്ള പൊടികളാണ് ഉപയോഗിക്കുന്നത്. SOD എന്ന കെമിക്കല്‍ കണ്ടന്റ് ഏജിംഗ് കുറയ്ക്കാന്‍ സഹായിക്കുന്നു. കാഴ്ചകുറവുള്ളവര്‍ക്കും, പ്രായമായവര്‍ക്കുമെല്ലാം കഴിയ്ക്കാം. ആയുര്‍വേദത്തിലൊക്കെ ഉപയോഗിക്കുന്ന പനകല്‍ക്കണ്ടം പോലുള്ള മെറ്റീരയല്‍സാണ് മധുരത്തിന് ഉപയോഗിക്കുന്നത്. അതിനാല്‍ ഡയബറ്റിസ് പേഷ്യന്‍സിനും കുക്കീസ് കഴിക്കാം.

കഴിഞ്ഞ ഒക്ടോബര്‍ 21ന് ഡല്‍ഹിയിലാണ് ആദ്യ പ്രൊഡക്ട് ലോഞ്ച് ചെയ്തത്. ഗ്ലോബല്‍ ഗോള്‍സ് MUN മലേഷ്യയിലെ യുഎന്നിന്റെ പ്രോഗ്രാമിലേക്ക് ക്ഷണം ലഭിക്കുകയും അവിടെപോയി പ്രസന്റ് ചെയ്യുകയും ചെയ്തു. ഏഷ്യയിലെ തന്നെ നല്ലൊരു പ്രൊഡക്ടാണെന്നാണ് അവര്‍ B-Lite Cookies നെ വിശേഷിപ്പിച്ചത്. ജപ്പാനില്‍ നടക്കുന്ന ബയോഫാര്‍മ കോണ്‍ഫറന്‍സിലും ക്ഷണം ലഭിച്ചു.

IEDC വഴി മോട്ടിവേഷനും മെന്റര്‍ഷിപ്പും ലഭിക്കുന്നുണ്ട്. TCS പോലുള്ള സോഫ്റ്റ്വെയര്‍ കമ്പനികളാണ് B-Lite കുക്കീസിന്റെ സ്ഥിരം കസ്റ്റമേഴ്സ്.നാലോ അഞ്ചോ ബിസ്‌കറ്റ് കഴിച്ചാല്‍ തന്നെ 5-6 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യാനുള്ള എനര്‍ജി ലഭിക്കുമെന്ന് നജീബ് പറയുന്നു. ചോക്ലേറ്റ് ഫ്ളേവറിലാണ് ആദ്യ പ്രൊഡക്ട് ഇറങ്ങിയിരിക്കുന്നത്. പുതിയ ഫ്ളേവേഴ്സ് R&D സ്റ്റേജിലാണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version