ഇന്ത്യൻ ഗാർഹിക സേവന മേഖലയിൽ വൻ വിപ്ലവം സൃഷ്ടിക്കുകയാണ് അഞ്ജലി സർദാന എന്ന യുവസംരംഭകയുടെ നേതൃത്വത്തിൽ അതിവേഗം വളരുന്ന ‘പ്രോന്റോ’ (Pronto) എന്ന സ്റ്റാർട്ടപ്പ്. 2024ൽ അമേരിക്കയിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അഞ്ജലി വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച പരിചയവുമായാണ് 2025 ഏപ്രിലിൽ പ്രോന്റോയ്ക്ക് തുടക്കമിട്ടത്. വീടുകളിൽ ക്ലീനിംഗ്, ഡിഷ് വാഷിംഗ്, വാഷിംഗ് തുടങ്ങിയ ദൈനംദിന ജോലികൾക്കായി പരിശീലനം ലഭിച്ച തൊഴിലാളികളെ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കുന്ന സാങ്കേതിക പ്ലാറ്റ്‌ഫോമാണിത്. ഗുഡ്ഗാവിലെ ഹബ്ബിൽ നിന്ന് പ്രതിദിനം 170 ബുക്കിംഗുകളുമായി ആരംഭിച്ച ഈ സംരംഭം, നിലവിൽ 18000ത്തിലധികം ബുക്കിംഗുകളുമായി പത്തിലധികം നഗരങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. സാധാരണ യുഎസ്സിൽ നിന്നും പഠനം പൂർത്തിയാക്കുന്നവർ അവിടെത്തന്നെ ജോലി ചെയ്യുകയോ സംരംഭം തുടങ്ങുകയോ ചെയ്യുന്നിടത്താണ് അഞ്ജലി വ്യത്യസ്തയാകുന്നത്.

Anjali Sardana Pronto Startup Success Story

അതിവേഗത്തിലുള്ള വളർച്ച കണക്കിലെടുത്ത്, പ്രമുഖ നിക്ഷേപ സ്ഥാപനമായ എപിക് ക്യാപിറ്റലിന്റെ (Epiq Capital) നേതൃത്വത്തിൽ നടന്ന പുതിയ ഫണ്ടിംഗ് റൗണ്ടിൽ 25 ദശലക്ഷം ഡോളർ സമാഹരിക്കാൻ സ്റ്റാർട്ടപ്പിനു സാധിച്ചു. ഇതോടെ കമ്പനിയുടെ മൂല്യം ഏകദേശം 100 ദശലക്ഷം ഡോളറായി (ഏകദേശം 800 കോടി രൂപ) ഉയർന്നു. ഡൽഹി എൻ‌സി‌ആർ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ സേവനം നൽകുന്ന പ്ലാറ്റ്‌ഫോം പ്രധാനമായും സ്ത്രീകൾക്ക് മികച്ച വരുമാനവും തൊഴിൽ സുരക്ഷയും ഉറപ്പാക്കുന്നു. കേവലം 10 മിനിറ്റിനുള്ളിൽ വീട്ടാവശ്യങ്ങൾക്കായി സഹായം ലഭ്യമാക്കുന്ന പ്രോന്റോ, ഇന്ത്യയിലെ അസംഘടിത ഗാർഹിക സേവന മേഖലയെ ആധുനിക സാങ്കേതികവിദ്യയിലൂടെ നവീകരിക്കുന്നു.

Meet Anjali Sardana, the founder of ‘Pronto,’ a tech platform revolutionizing India’s domestic service sector. After studying at Georgetown, she returned to India to build a $100 million startup that now processes 18,000+ bookings daily

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version