ഇന്ത്യൻ റെയിൽവേ തങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ക്യാമറകൾ നിർബന്ധമാക്കാൻ ഒരുങ്ങുന്നു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറങ്ങുന്നതുവരെ നിരീക്ഷണ സംവിധാനങ്ങൾക്കായുള്ള പുതിയ ഓർഡറുകൾ റെയിൽവേ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

നിലവിലുള്ള സിസിടിവി ക്യാമറകൾ സംഭവങ്ങൾ നടന്നതിന് ശേഷം പരിശോധിക്കാൻ മാത്രമാണ് സഹായിക്കുന്നതെങ്കിൽ, എഐ ക്യാമറകൾ തത്സമയ നിരീക്ഷണത്തിനും കുറ്റകൃത്യങ്ങൾ മുൻകൂട്ടി തടയുന്നതിനും സഹായിക്കും. ഫേഷ്യൽ റെകഗ്നിഷനും സാങ്കേതിക തകരാറുകൾ സ്വയം കണ്ടെത്താനുള്ള കഴിവും ഈ അത്യാധുനിക സംവിധാനത്തിന്റെ പ്രത്യേകതകളാണ്. സാധാരണ ക്യാമറകളേക്കാൾ മൂന്ന് മുതൽ നാല് മടങ്ങ് വരെ ചിലവ് കൂടുതലാണെങ്കിലും, യാത്രക്കാരുടെ സുരക്ഷയിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ ഈ നീക്കത്തിലൂടെ റെയിൽവേ ലക്ഷ്യമിടുന്നു.

Indian Railways is set to mandate AI-based surveillance cameras in trains. Unlike traditional CCTV, these AI systems offer real-time monitoring, facial recognition, and crime prevention to transform passenger security

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version