ഇന്ത്യയിൽ പ്രതിവർഷം അഞ്ച് ലക്ഷം ടൺ ഗ്രീൻ മെഥനോൾ ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പുതിയ ലേല നടപടികൾക്ക് തുടക്കമിടുന്നു. ആഭ്യന്തര വിപണിയിൽ പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനോ നിലവിലുള്ളവ പ്രയോജനപ്പെടുത്തുന്നതിനോ സന്നദ്ധരായ ഉൽപ്പാദകരിൽ നിന്നാണ് കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI) ബിഡുകൾ ക്ഷണിക്കുന്നത്. ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികളുമായി പത്ത് വർഷത്തെ വിതരണ കരാറുകളിലായിരിക്കും സർക്കാർ ഒപ്പിടുക.

2030-ഓടെ പ്രതിവർഷം 50 ലക്ഷം ടൺ ഹരിത ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുക എന്ന ഇന്ത്യയുടെ ബൃഹത്തായ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഇതിനോടകം ഗ്രീൻ അമോണിയ ഉൽപ്പാദനത്തിൽ വലിയ വിജയം കൈവരിച്ച ഇന്ത്യ, ആഗോള തലത്തിൽ ക്ലീൻ എനർജി ഹബ്ബായി മാറാനുള്ള തയ്യാറെടുപ്പിലാണ്

SECI has invited bids for the production of 500,000 tonnes of Green Methanol annually. Part of the SIGHT Scheme, this initiative aims to make India a global clean energy hub and decarbonize the shipping and industrial sectors

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version