Vibha Tripathi provide clean drinking water to villages through  her startup 'Swajal Water'

ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന വിഭ ത്രിപാഠി വുമണ്‍ ഓണ്‍ട്രപ്രണറായത് സമൂഹത്തിലെ വലിയൊരു പ്രശ്‌നം പരിഹരിച്ച് കൊണ്ടാണ്. വീടിന് സമീപം ശുദ്ധജലത്തിനായി ആളുകള്‍ ക്യൂ നില്‍ക്കുന്ന പതിവ് കാഴ്ചയില്‍ നിന്ന് മനസ്സില്‍ തോന്നിയ ചോദ്യമാണ്- ശുദ്ധജലത്തിനായി തനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന്? അതിനുള്ള ഉത്തരമായിരുന്നു ‘സ്വജല്‍ വാട്ടര്‍ ‘. കൃഷിയിടത്തില്‍ കീടനാശിനിയുടെ സാന്നിധ്യം വര്‍ദ്ധിച്ചതോടെ, കുടിവെള്ളത്തിന് സുരക്ഷിതമായ മാര്‍ഗമെന്തെന്ന് വിഭ ആരാഞ്ഞു. വിഭയുടെ ബന്ധു വയറിളക്കം ബാധിച്ച് മരിച്ചതോടെ ശുദ്ധജലം ജീവനാണെന്ന് ഏറെ ബോധ്യപ്പെട്ടു കഴിഞ്ഞിരുന്നു.അങ്ങിനെയാണ് ‘സ്വജല്‍ വാട്ടര്‍ ‘ എന്ന സ്റ്റാര്‍ട്ടപ്പിന് 2011ല്‍ തുടക്കമിടുന്നത്.

ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്‍പ്പെടെ വീടുകളിലേക്ക് ശുദ്ധജലം എത്തിക്കുകയാണ് വിഭ സ്വജലിലൂടെ. കാണ്‍പൂര്‍ ഐഐടിയില്‍ നിന്നും ഫിസിക്സില്‍ പിഎച്ച്ഡി നേടിയ വിഭ ത്രിപാഠിയും ഭര്‍ത്താവും യൂണിവേഴ്‌സിറ്റി ജോലി ഉപേക്ഷിച്ചാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറായ മകന്‍ അദ്വൈത് കുമാറുമായി ചേര്‍ന്ന് ‘സ്വജലിന്’ തുടക്കമിട്ടത്. സോളാര്‍ എനര്‍ജി ഉപയോഗി്ച്ചാണ് വാട്ടര്‍ പ്യൂറിഫയര്‍ സെറ്റ് ചെയ്തത്. വാട്ടര്‍ എടിഎം ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഇതിനോടകം സ്വജല്‍ ഇന്‍ട്രൊഡ്യൂസ് ചെയ്തു കഴിഞ്ഞു. കുറഞ്ഞ നിരക്കിലാണ് ഗ്രാമങ്ങളിലുള്‍പ്പെടെ സ്വജല്‍ വെള്ളം വിതരണം ചെയ്യുന്നത്.

ശുദ്ധമായ കുടിവെള്ളം ലഭിക്കാത്ത 63 മില്യന്‍ ജനങ്ങളാണ് ഇന്ത്യയിലുളളതെന്ന് മനസിലാക്കുമ്പോഴാണ് സ്വജല്‍ പോലുളള സംരംഭങ്ങളുടെ സോഷ്യല്‍ റെലവന്‍സ് വ്യക്തമാകുന്നത്. അഞ്ച് ലക്ഷത്തോളം ജനങ്ങളിലേക്ക് നേരിട്ടും അല്ലാതെയും ഇന്ന് ശുദ്ധജലം എത്തിക്കുന്നുണ്ട് ഗുഡ്ഗാവ് ബെയ്സ് ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്വജല്‍. ഐഒറ്റിയിലും ക്ലൗഡിലും കണക്ട് ചെയ്യുന്ന പ്ലാറ്റ്ഫോമിലൂടെ റിമോട്ട് മോണിട്ടറിംഗ് സാധ്യമാകുന്ന സോളാര്‍ പവേര്‍ഡ് വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റത്തിലൂടെയാണ് സ്വജല്‍ വാട്ടര്‍ ഡിസ്ട്രിബ്യൂഷന്‍ സാധ്യമാക്കുന്നത്. സ്വജലിന്റെ വാട്ടര്‍ പ്യൂരിഫൈയിംഗ് സിസ്റ്റങ്ങളില്‍ 70 ശതമാനവും ചേരികളിലും ഉള്‍പ്രദേശങ്ങളിലുമാണ്.ഓരോ പ്രദേശത്തെയും വെള്ളത്തിലെ കെമിക്കല്‍സുള്‍പ്പടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാണ് പ്യൂരിഫയര്‍ ഡിസൈന്‍ ചെയ്യുന്നത്.

ഒരു ഗ്ലാസിന് ഒരു രൂപയും ഒരു ലിറ്റര്‍ വെള്ളത്തിന് അഞ്ചു രൂപയുമാണ് ഈടാക്കുന്നത്.ഹോസ്പിറ്റലുകളും റെയില്‍വേ സ്റ്റേഷനുകളും സ്‌കൂളുകളും ഉള്‍പ്പെടെയുളള പൊതുഇടങ്ങളിലും സ്വജലിന്റെ സാന്നിധ്യമുണ്ട്. 2017-18 ല്‍ 6 കോടിയാണ് കമ്പനിയുടെ റവന്യു. ഇന്ത്യയിലും സൗത്ത് ഏഷ്യയിലും ആയിരം യൂണറ്റുകള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വിഭയും കമ്പനിയും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version