വ്യവസായികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്കാന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് MSME ഇന്‍ഷൂറന്‍സ് പദ്ധതി. വ്യവസായികളെ സാമൂഹിക സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് വ്യവസായ വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായികള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള അപകടത്തില്‍പ്പെടുകയോ മരണം സംഭവിക്കുകയോ ചെയ്തുകഴിഞ്ഞാല്‍ അവരുടെ കുടുംബത്തിന് ഒരു കൈത്താങ്ങ് നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
MSME ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 100 രൂപ ഒരു സംരംഭകന് മുടക്കുകയും അതുപോലെ 100 രൂപ സംസ്ഥാന സര്‍ക്കാര്‍ മുടക്കുകയും ചെയ്താല്‍ MSME ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടും. 200 രൂപ അടയ്ക്കുന്നതോടെ ഒരു വര്‍ഷത്തെ ഇന്‍ഷൂറന്‍സ് കവറേജ് ലഭിച്ചുകഴിഞ്ഞു. വ്യവസായി മരിച്ചുകഴിഞ്ഞാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് 4 ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. പെര്‍മനന്റ് ഡിസബലിറ്റി പോലുള്ള കാര്യങ്ങള്‍ സംഭവിച്ചാല്‍ 2 ലക്ഷം രൂപ വരെ വണ്‍ ടൈം ആനുകൂല്യം ലഭിക്കും.വ്യവസായികളുടെ മക്കള്‍ക്ക് പന്ത്രണ്ടാം ക്ലാസ് വരെ സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങളും ഈ ഇന്‍ഷൂറന്‍സ് പാക്കേജിന്റെ ഭാഗമായി ലഭിക്കും.
കൂടുതല്‍ വ്യവസായ സംരംഭകരെ ഈ രംഗത്തേക്ക് ആത്മവിശ്വാസത്തോടെ മുതല്‍മുടക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമായി കടന്നുവരാനുള്ള സാഹചര്യം ഉണ്ടാക്കുക എന്നത് ഈ സ്കീമിന്റ വലിയൊരു ലക്ഷ്യമാണ്. വ്യവസായം നടത്തുന്നയാള്‍ക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാല്‍ അവരുടെ കുടുംബം അനാഥമായിപോകാതെ, അവരുടെ സാമൂഹിക സുരക്ഷയെന്ന് പറയുന്നത് സര്‍ക്കാര്‍ കൂടി ഏറ്റെടുത്ത് അതിന്റെ 50 ശതമാനം ബാധ്യത സര്‍ക്കാര്‍ വഹിക്കുന്ന ബൃഹത്തായ ഒരു പദ്ധതിയാണ് MSME ഇന്‍ഷൂറന്‍സ് പദ്ധതി.
ജില്ലാ വ്യവസായ കേന്ദ്രമോ, അതിന് കീഴിലുള്ള താലൂക്ക്, ബ്ലോക്ക്, മുനിസിപ്പല്‍ കോര്പ്പറേഷന് തലത്തിലുള്ള ഓഫീസര്‍മാരുമായി ബന്ധപ്പെട്ട് കഴിഞ്ഞാല്‍ അവര്‍ക്ക് ഇന്‍ഷൂറന്‍സ് കവറേജില്‍ 100 രൂപ അടച്ച് ഇതില്‍ ഉള്‍പ്പെടാന്‍ കഴിയും.
ജില്ലാ വ്യവസായകേന്ദ്രം ഡയറക്ടര്‍ T.S.Chandran ആണ് MSME ഇന്‍ഷൂറന്‍സ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്