My Story

സംഗീതത്തിലെ സംരംഭം: അഗം മ്യൂസിക് ബാന്‍ഡിനെക്കുറിച്ച് ഫൗണ്ടര്‍ ഹരീഷ് ശിവരാമകൃഷ്ണന്‍

കര്‍ണ്ണാടിക് മ്യൂസിക് പഠിച്ച്, കെമിക്കല്‍ എഞ്ചിനീയറിംഗ് കടന്ന് പ്രോഗ്രമറും ഡിസൈനറുമായ ഹരീഷ് ശിവരാമകൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്‍ ഇന്ന് കര്‍ണാടക സംഗീതത്തില്‍ ഡിസ്‌റപ്ഷന് ശ്രമിക്കുന്ന യുവതലമുറയുടെ പ്രതീകമാണ്. ശുദ്ധമായ ടെക്‌നോളജി ബാക്ക്ഗ്രൗണ്ടോടെ പ്രോഗ്രസീവ് റോക്കെന്ന പുതിയ ലേബല്‍ കര്‍ണാടക സംഗീതത്തിന് നല്‍കുകയാണ് ഹരീഷും സുഹൃത്തുക്കളും. ഇവര്‍ രൂപം കൊടുത്ത അഗം മ്യൂസിക് ബാന്‍ഡ് നിയോ മ്യൂസിക്കിന്റെ ശക്തരായ വക്താക്കളാണിന്ന്. ഗൂഗിളില്‍ യുഎക്‌സ് മാനേജരായ ഹരീഷ്, ഈ ടെക്‌നോളജി ആംപിയന്‍സില്‍ നിന്നാണ് ലൈവ് കണ്‍സേര്‍ട്ട് അടക്കമുളള ക്രിയേറ്റീവ് തലത്തിലേക്ക് സ്വയം കണ്‍വേര്‍ട്ട് ചെയ്യപ്പെടുന്നത്. (വീഡിയോ കാണുക)

ഹാഫ് എന്‍ട്രപ്രണര്‍ എന്നാണ് ഹരീഷ് സ്വയം വിലയിരുത്തുന്നത്. ലൈവ് ബാന്‍ഡ് എന്ന കണ്‍സെപ്റ്റില്‍ അല്ല അഗത്തിന് രൂപം നല്‍കിയതെന്ന് ഹരീഷ് പറയുന്നു. മ്യൂസിക് മേക്കിംഗ് എന്ന കണ്‍സെപ്റ്റ് മാത്രമായിരുന്നു പിന്നില്‍. ഒപ്പമുണ്ടായിരുന്നത് സുഹൃത്തുക്കളായിരുന്നു. ഒരു ടിപ്പിക്കല്‍ എന്‍ട്രപ്രണര്‍ ഒരു ഐഡിയയ്ക്ക് വേണ്ടിയെടുത്ത ബ്രോഡ് ലീപ്പ് ആയിരുന്നില്ല. ലൈഫും പാഷനുമൊക്കെയായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ വളരെ കാല്‍ക്കുലേറ്റഡ് ആയി റിസ്‌ക് ഹെഡ്ജ് ചെയ്ത് എടുത്ത ഒരു ഐഡിയയായിരുന്നു. അഗത്തിന്റെ പിറവിയിലും വളര്‍ച്ചയിലും സ്റ്റാര്‍ട്ടപ്പ്‌
സംരംഭങ്ങളോട് ഏറെ സാമ്യമുണ്ടെന്ന് ഹരീഷ് പറയുന്നു. ഒരു ഐഡിയ എത്രത്തോളം ചെയ്‌സ് ചെയ്യുമെന്നത് നമുക്ക് ഫണ്ട് ലഭിക്കുന്നതിനെ അനുസരിച്ചിരിക്കും. എത്രകാലം ബൂട്ട്‌സ്ട്രാപ്പിലൂടെയും ഏയ്ഞ്ചല്‍ ഫണ്ടിംഗിലൂടെയും തുടരാമെന്നുളള അതേ മെറ്റഫര്‍ ആണ് ഒരു ബാന്‍ഡിന്റെ സര്‍വൈവലിലും ഉളളത്. ലഞ്ചും ഡിന്നറുമൊക്കെ ഉപേക്ഷിച്ച് ആ പണം അഗത്തിന് വേണ്ടി ചെലവഴിച്ച കാലം ഉണ്ടായിരുന്നു. (വീഡിയോ കാണുക)

അഗം സൃഷ്ടിക്കുന്ന മ്യൂസിക് ഇഷ്ടപ്പെടുന്നവരാണ് അതിന്റെ ഓഡിയന്‍സ്. അവരുടെ എണ്ണം വളരുകയാണ്. ആര്‍ട്ട് എന്നാല്‍ അത് ശ്രദ്ധിക്കുകയും ഫോളോ ചെയ്യുകയും ചെയ്യുന്നവരോട് എന്തെങ്കിലും കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതാകണം. അതിന് കഴിഞ്ഞാല്‍ പിന്നെ അതിന്റെ പ്യൂരിറ്റിയെക്കുറിച്ച് ചിന്തിക്കേണ്ടെന്നാണ് ഹരീഷിന്റെ അഭിപ്രായം. രംഗപുരവിഹാര പോലുളള ഗാനങ്ങളില്‍ എം.എ്‌സ് സുബ്ബലക്ഷ്മിയുടേത് തനിക്ക് ഒരു ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് റഫറന്‍സ് ആണ്. പ്യുവര്‍ റഫറന്‍സ് അല്ല. താനും സുഹൃത്തുക്കളും ചേര്‍ന്ന് ഉണ്ടാക്കിയ ഇന്റര്‍പ്രട്ടേഷനാണ് ഇപ്പോള്‍ അഗം ബാന്‍ഡില്‍ നിന്നും ആസ്വദിക്കപ്പെടുന്നത്. നാളെ ഇതിന്റെ മറ്റൊരു ഇന്റര്‍പ്രട്ടേഷന്‍ വരും.
(വീഡിയോ കാണുക)

റോക്ക് മ്യൂസിക് അല്ലെങ്കില്‍ പ്രോഗ്രസീവ് റോക്ക് എലമെന്റ്‌സിനെക്കുറിച്ച് വൈകി മാത്രം അറിഞ്ഞ ഒരാളാണ് താന്‍. ഏറ്റവും പ്രധാനം സക്‌സസ് ആണ്. അത് മറ്റൊരാളുടെ കണ്‍സെപ്റ്റില്‍ അങ്ങനെ ആകണമെന്നില്ല. നമ്മള്‍ മെഷര്‍ ചെയ്യുന്ന രീതിയില്‍ സക്‌സീഡ് ചെയ്താല്‍ മതി. സ്വയം നിശ്ചയിക്കുന്ന മാനദണ്ഡത്തില്‍ ആ വിജയം ചെയ്‌സ് ചെയ്യുന്ന ഒരാളാണ് താന്‍. ആ സക്‌സസിന് വേണ്ടി വളരെ ഹാര്‍ഡ് വര്‍ക്ക് ചെയ്യുമെന്നും ഹരീഷ് പറയുമ്പോള്‍ ഏതൊരു എന്‍ട്രപ്രണര്‍ക്കും പിന്തുടരാവുന്ന ഒരു തംപ് റൂള്‍ കൂടിയായി ആ വാക്കുകള്‍ മാറുന്നു. (വീഡിയോ കാണുക)

Studied Carnatic music, Chemical engineering, programming and designing. Today, this young engineer is making a disruptive mark in Carnatic music with his mesmerizing voice that enthralls several music lovers. Harish sivaramakrishnan gives the label of ‘progressive rock’ to Carnatic music with a pure technology background. The trend created by Harish and his friends and the Agam brand born out of the companionship is making waves across the country. Harish, who currently works as UX manager in Google. Watch the video.

Leave a Reply

Back to top button