22.5 കോടി ഡോളര്‍ നിക്ഷേപം നേടി ട്രാവല്‍ ആക്ടിവിറ്റി സ്റ്റാര്‍ട്ടപ്പ്. അഡ്വന്ജര് പാര്‍ക്ക് വിസിറ്റ്സ്, സ്ക്യൂബ ഡൈവിങ്, ട്രെയിന്‍ ട്രാവല്‍, ഫുഡ് & എയര്‍പോര്‍ട്ട് ട്രാവല്‍ എന്നീ സര്‍വ്വീസുകളുള്ള Klook ആണ് നിക്ഷേപം നേടിയത്.ഹോങ്കോങ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Klook .സീരിസ് D ഫണ്ടിംഗിലൂടെ സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ടില്‍ നിന്നാണ് നിക്ഷേപം നേടിയത്. 2014 ല്‍ ലോഞ്ച് ചെയ്ത Klook, കൂടുതല്‍ ഏഷ്യന്‍ മാര്‍ക്കറ്റിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും.
2020 ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗമായി ജപ്പാനില്‍ പ്രവര്‍ത്തനം വിപുലമാക്കാനും ഫണ്ട് ഉപയോഗിക്കും.