ഗെയിം ആരാധകര്‍ക്കായി ഗെയിം സ്ട്രീമിംഗ് സര്‍വീസ് ലോഞ്ച് ചെയ്യാനൊരുങ്ങി Google. Stadia എന്ന ഗെയിം സ്ട്രീമിംഗ് സര്‍വീസാണ് Google അവതരിപ്പിക്കുന്നത്. സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ഗെയിം ഡവലപേഴ്സ് കോണ്‍ഫറന്‍സിലാണ് ഗൂഗിള്‍ Stadia അവതരിപ്പിച്ചത്.
ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ വേണ്ട എന്നതാണ് google ലോഞ്ച് ചെയ്യാനൊരുങ്ങുന്ന stadia ഗെയിം സ്ട്രീമിംഗ് സര്‍വീസിന്റെ പ്രത്യേകത. യൂട്യൂബില്‍ ഗെയിം വീഡിയോ കാണുമ്പോള്‍ അത് കളിച്ചുനോക്കാനും സാധിക്കും. ഇതിനായി സ്ക്രീനില്‍ കാണുന്ന പ്ലേ നൗ ബട്ടണില്‍ പ്രസ് ചെയ്താല്‍ മതി.
തുടക്കത്തില്‍ 4K, 60FPS, HDR color എന്നിവയില്‍ ഗെയിമുകള്‍ സ്ട്രീം
ചെയ്യാന്‍ Stadia വഴി സാധിക്കും. ഡൂം എറ്റേണല്‍ ആയിരിക്കും Stadia വഴി ആദ്യം ലഭിക്കുന്ന ഗെയിം. ക്രോം ബ്രൗസറിലൂടെ ഡെസ്ക്ടോപ്പിലും ലാപ്ടോപ്പിലും, ആന്‍ഡ്രോയ്ഡ് ടാബ്ലെറ്റുകളിലും ഫോണുകളിലും ടിവിയിലുമെല്ലാം stadia ലഭിക്കും. US, Canada, UK, Europe എന്നിവിടങ്ങളില്‍ ഈ വര്‍ഷം Stadia ലഭ്യമാകും. എന്നാല്‍ തീയതി സംബന്ധിച്ചും stadia വില സംബന്ധിച്ചും google വ്യക്തമാക്കിയിട്ടില്ല.