Woman Engine

സിനിമയിലെ സ്ത്രീ സംരംഭം : ഉയരെ സമൂഹത്തോട് പറയുന്നത്

മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് നിര്‍മ്മിച്ച് മലയാള സിനിമയില്‍ ചരിത്രം കുറിയ്ക്കുകയാണ് ഉയരെ. മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ കുടുംബത്തില്‍ നിന്നാണ് സിനിമാ വ്യവസായത്തിലെ സ്ത്രീ സംരംഭകരായി മൂന്ന് പേര്‍ ട്രെന്‍ഡ് സൃഷ്ടിക്കാനൊരുങ്ങുന്നത്. പിവി ഗംഗാധരന്റെ മൂന്ന് പെണ്‍മക്കള്‍.ഷെനുഗ, ഷേഗ്‌ന, ഷെര്‍ഗ. ഇവരുടെ S Cube സിനിമ പ്രൊഡക്ഷന്‍ കമ്പനിയിലൂടെ ഉയരെ, അങ്ങനെ സംരംഭക മേഖലയിലെ പുതിയ കാല്‍വെയ്പ്പാകുകയാണ്.

നിരവധിയാളുകള്‍ക്ക് തണലായി സിനിമ വ്യവസായം

സിനിമ ഒരുപാട് പേര്‍ക്ക് വരുമാനം നല്‍കുന്ന വ്യവസായമാണ്. പ്രൊഡ്യൂസര്‍ക്ക് പണം കിട്ടുന്നതിലുപരി ലക്ഷക്കണക്കിന് ആളുകള്‍ക്ക് സപോര്‍ട്ട് കിട്ടുന്ന ഇന്‍ഡസ്ട്രിയായി സിനിമയെ കാണണമെന്ന് ഷെര്‍ഗ പറയുന്നു.

പ്രചോദനമായി അച്ഛന്‍

സിനിമ നിര്‍മ്മാണ രംഗത്തേക്ക് കടക്കാനുള്ള പ്രചോദനം അച്ഛന്‍ പി.വി.ഗംഗാധരന്‍ തന്നെയാണെന്ന് ഷെര്‍ഗ. സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കാനുള്ള ആഗ്രഹമാണ് ഉയരെയില്‍ എത്തിച്ചത്. ഒരു സബ്ജക്ടുണ്ടെന്ന് പറഞ്ഞ് ബോബിയും സഞ്ജയും സമീപിച്ചപ്പോള്‍ ഇവര്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു.

സ്ത്രീ സംരംഭകരുടെ ‘ഉയരെ’

ജന്റര്‍ ബയാസിനെതിരെ ശബ്ദമുയര്‍ത്തുന്ന ഉയരെ, സ്ത്രീയുടെ മൂല്യമിരിക്കുന്നത് കേവലമായ ബാഹ്യസൗന്ദര്യത്തില്‍ അല്ലെന്ന് വ്യക്തമാക്കുന്നു. ആ ഉള്ളടക്കത്തിന് നിര്‍മ്മാണ നേതൃത്വം വഹിക്കുന്നത് സ്ത്രീകള്‍ കൂടിയാകുമ്പോഴാണ് , ഉയരെയുടെ തീം സമൂഹിക മുന്നേറ്റത്തില്‍ സ്വന്തം ഇടം അടയാളപ്പെടുത്തുന്നത്. സമൂഹത്തിലെ പ്രശ്നങ്ങളില്‍ ഇടപെടുന്ന സിനിമാപ്രമേയങ്ങളെ സപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് സിനിമ സംരംഭകരെന്ന നിലയില്‍ മൂവരും ശ്രമിക്കുന്നത്.

മലയാള സിനിമയെ ഉയരത്തിലെത്തിക്കാന്‍

മലയാള സിനിമയ്ക്ക് വളരാന്‍ ഒരുപാട് സാധ്യതയുള്ള കാലഘട്ടമാണിത്. മലയാളികളല്ലാത്ത ധാരാളം പേര്‍ മലയാള സിനിമകള്‍ കാണുന്നു. അതുകൊണ്ട് തന്നെ കേരളത്തിന് പുറത്ത് സ്ഥിരമായി മലയാളം സിനിമകള്‍ റിലീസ് ചെയ്യുന്ന തീയറ്ററുകളിലല്ല ഉയരെ റിലീസിന് ഒരുങ്ങുന്നത്

മികച്ച കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം

നാഷനല്‍ ക്രൈം റോക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം പ്രകാരം ആസിഡ് അറ്റാക്ക് പോലെ, സ്ത്രീകള്‍ക്കെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണങ്ങള്‍ കൂടി വരികയാണ്. ഈ ദുരന്തങ്ങളില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നവരാകട്ടെ വളരെ കുറവും. ബോബി -സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയും നവാഗത സംവിധായകനായ മനു അശോകന്റെ സംവിധാന മികവിലും സിനിമ തുറന്നുകാട്ടുന്നതും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന സ്ത്രീകളുടെ ജീവിതമാണ്. പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും പിതാവും

സമൂഹത്തെ ഏറെ സ്വാധീനിക്കുന്നതാണ് സിനിമ എന്ന മീഡിയം. സിനിമാനിര്‍മ്മാണരംഗത്തെ കുലപതികളായ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും പിതാവും പകര്‍ന്നു നല്‍കിയ പാഠങ്ങളാണ് സിനിമാ സംരംഭകരായി റോള്‍ ഏറ്റെടുക്കാന്‍ ഷെനുഗയ്ക്കും, ഷേഗ്നയ്ക്കും ഷെര്‍ഗയ്ക്കും പ്രേരണയായത്.

Uyare’ is creating history in Malayalam cinema with three women bankrolling a film for the first time. They carry on the legacy of Grihalakshmi Productions that had made many hits movies in the past, and hope to leave a mark of their own. PV Gangadharan’s three daughters — Shenuga, Shegna and Sherga. With ‘Uyare’, they make a debut in film production with their SCube Cinema Productions. ‘Uyare’ raises voice against gender bias, redefines the idea of beauty and shows that a woman is not made of her physical attributes. The movie theme is validated by three strong-willed women producers and it becomes part of history in women empowerment.

Leave a Reply

Back to top button