സേവിംഗ്‌സ് നിക്ഷേപത്തിന് പലിശ കുറച്ച് SBI. സേവിങ്സ് അക്കൗണ്ടില്‍ 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് SBI പലിശ നിരക്ക് കുറച്ചു. ഇനി മുതല്‍ പലിശ നിരക്ക് 3.25 ശതമാനം മാത്രമായിരിക്കും, ഏപ്രില്‍ 30 വരെ ഇത് 3.5 ശതമാനമായിരുന്നു. 1 ലക്ഷം വരെ ബാലന്‍സുള്ള അക്കൗണ്ടുകള്‍ക്ക് പലിശ നിരക്ക് 3.5 ശതമാനമായി തന്നെ തുടരും. സേവിങ്സ് ഡിപ്പോസിറ്റ് റേറ്റും ഹ്രസ്വകാല വായ്പയും റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചതോടെയാണ് പലിശ കൂടിയത്. നിലവില്‍ 6 ശതമാനമാണ് റിസര്‍വ് ബാങ്കിന്റെ റിപ്പോ നിരക്ക്.

Share.

Comments are closed.

Exit mobile version