കേന്ദ്ര സർക്കാറിൻറെ പുതിയ തൊഴിൽ നിയമങ്ങൾക്കെതിരെ വിവിധ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (AIBEA), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ ( AIBOA ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI) തുടങ്ങിയ പ്രമുഖ ബാങ്ക് തൊഴിലാളി യൂണിയനുകളും പണിമുടക്കിൻറെ ഭാഗമാണ്.

Bank Strike Kerala Impact on Services

പണിമുടക്ക് ദിവസം ശാഖകളിലും ഓഫീസുകളിലും സാധാരണ പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ബാങ്ക് നടത്തിയിട്ടുണ്ടെങ്കിലും, ബാങ്കിന്റെ പ്രവർത്തനത്തെ ഒരു പരിധിവരെ ബാധിച്ചേക്കാമെന്ന് എസ്ബിഐ, UCO Bank, ബാങ്ക് ഓഫ് ബറോഡ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ ഇന്ന് ബാങ്ക് പ്രവർത്തനങ്ങൾ മുടങ്ങിയേക്കും. ബ്രാഞ്ച് പ്രവർത്തനങ്ങൾ, ചെക്ക് ക്ലിയറൻസുകൾ, പണം നിക്ഷേപിക്കൽ, പിൻവലിക്കൽ, മറ്റ് പതിവ് ബാങ്കിംഗ് സേവനങ്ങൾ എന്നിവ തടസ്സപ്പെടാൻ ഇടയുണ്ട്. അതേസമയം ഓൺലൈൻ സേവനങ്ങൾക്ക് തടസമുണ്ടാകില്ല.

Major bank unions including AIBEA and BEFI join the 24-hour strike. SBI and other banks warn of potential disruptions in branch services and check clearances across Kerala.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version