Woman Engine

അപകടകരമാകും വിധം സംരംഭത്തെ പ്രണയിച്ചവള്‍- ALIX PEABODY

28 വയസ്സുള്ളപ്പോള്‍ ഒരു ലിക്കര്‍ സ്റ്റാര്‍ട്ടപ് തുടങ്ങിയവള്‍

സ്റ്റാര്‍ട്ടപ്പുകളുടെ പറുദീസയായ സിലിക്കണ്‍വാലി, അവിടെ ടെക്നോളജി കൊണ്ട് അമ്മാനമാടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ Alex Peabody എന്ന 28കാരിയാണ് താരം. ഫെയ്സ്ബുക്കിലുള്‍പ്പെടെ ലോകത്തെ മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍വെസ്റ്റ് ചെയ്ത വമ്പന്‍മാര്‍ പീബോഡിയുടെ ബേവ് എന്ന ലിക്കര്‍ ബ്രാന്‍ഡില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ മത്സരിക്കുന്നു.

മാരക രോഗത്തോട് മല്ലിട്ട മൂന്ന് വര്‍ഷം

ബ്രിഡ്ജ് വാട്ടര്‍ എന്ന ഫിനാന്‍സ് കമ്പനിയിലെ കരിയറില്‍ നിന്ന് അലിക്സ് പീബോഡി ഓഫ് എടുത്തത് കടുത്ത രോഗാവസ്ഥയിലാണ്. 24ആം വയസ്സില്‍ ഗര്‍ഭാശയ തകരാറുമായി ജീവിത്തതോട് പീബോഡി മല്ലിട്ടു. ഒരു വര്‍ഷം, 16 ഓപ്പറേഷന്‍. ചികിത്സയ്ക്കും മറ്റുമായി പണം വേണം. കസിന്റെ വീട്ടില്‍ ടിക്കറ്റ് വെച്ച് പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. ആശുപത്രി ചിലവുകള്‍ക്ക് കുറച്ചുകുറച്ച് പണം കൂട്ടിവെച്ച് തുടങ്ങി.

ചികിത്സിക്കാന്‍ സ്വരൂപിച്ച പണമെടുത്ത് സ്റ്റാര്‍ട്ടപ് തുടങ്ങി

പക്ഷെ ചില സ്റ്റാര്‍ട്ടപ്പ് ഐഡിയകള്‍ യുക്തി രഹിതമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കും. പീബോഡി രോഗവും ചികിത്സയും മറന്നു. വിമന്‍ പാര്‍ട്ടി പൊടിപൊടിക്കുന്ന നാട്ടില്‍, അതു തന്നെ ബിസിനസ്സാക്കാന്‍ അലിക്സ് പീബോഡി തീരുമാനിച്ചു. ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ അരിച്ചുപെറുക്കി അവള്‍ 300 ഗാലണ്‍ റോസ് വൈന്‍ വാങ്ങി. ചികിത്സയക്കും മറ്റുമായി സ്വരുക്കൂട്ടിയ പണമായിരുന്നു അത്.

ആല്‍ക്കഹോള്‍ ഇന്‍ഡസ്ട്രിയിലെ ആ ‘റോസ് വൈന്‍’, പണമിറക്കാന്‍ വമ്പന്മാര്‍

ആല്‍ക്കഹോള്‍ ഇന്‍ഡസ്ട്രിക്ക് പെണ്ണിന്റെ ഉടല് മാത്രമേ വേണ്ടൂ, പുരുഷന്മാര്‍ വാഴുന്ന ആല്‍ക്കഹോള്‍ ഇന്‍ഡസ്ട്രിയില്‍ സ്ത്രീ ഫൗണ്ടറായ ഒരു ബിവറേജ് കമ്പനി, പിബോഡി ആ വഴിക്ക് ചിന്തിച്ചു. വിമണ്‍ ഡ്രിങ്കിംഗ് പാറ്റേണും, വിമണ്‍ പാര്‍ട്ടി കള്‍ച്ചറും മാറ്റിയെഴുതാനായി, ബേവ് പിറന്നു. ഒരുപക്ഷെ ആദ്യത്തെ ലിക്കര്‍ സ്റ്റാര്‍ട്ടപ്. ബാക്കി പിന്നെ ചരിത്രമായി, സാന്‍ഫ്രാന്‍സിസ്‌കോ അടക്കമുള്ള നഗരങ്ങളില്‍ ഓണ്‍ലൈന്‍ സ്റ്റോറിലൂടെ വിറ്റിരുന്ന ബേവ് അമേരിക്കയ്ക്കും അപ്പുറത്തേക്ക് അറിഞ്ഞത്, വമ്പന്‍മാര്‍ കൂട്ടത്തോടെ ബേവിനെ തേടി എത്തിയപ്പോഴാണ്. ഫേസ്ബുക്കിന്റെ ആദ്യ ഇന്‍വെസ്റ്റേഴ്സ് ഗ്രൂപ്പ് Airbnbയും പിന്നെ Lyftഉം Spotifyയും ബേവില്‍ ഇന്‍വെസ്റ്റ് ചെയ്തു. ഒടുവില്‍ എല്ലാവരേയും ഞെട്ടിച്ച് ബില്യയണറായ Peter Thiel 70 ലക്ഷം ഡോളര്‍ നിക്ഷപമിറക്കി. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫേമായ ഫൗണ്ടേഴ്സ് ഫണ്ടിന്റെ സ്ഥാപകനാണ് ഇദ്ദേഹം. ലോകത്തെ മികച്ച ഹാര്‍ഡ് ടെക് സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപകന്‍. ആദ്യമായാണ് ഫൗണ്ടേഴ്സ് ഫണ്ട് ലിക്കര്‍ സ്റ്റാര്‍ട്ടപ്പില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതും. എല്ലാം, പീബോഡിയുടെ പോരാട്ടം നിറഞ്ഞ ലൈഫിനുള്ള സല്യൂട്ടാണ്. ലോകമെങ്ങും ബേവ് വില്‍പ്പനയ്ക്കെത്തിക്കാന്‍ ഇന്‍വെസ്റ്റ്മെന്റ് ഉപയോഗിക്കാനാണ് അലിക്സ് പീബോഡിയുടെ ശ്രമം.

ലക്ഷ്യം ഫീമെയില്‍ ഒണ്‍ലി സോഷ്യല്‍ ക്ലബ്

ലിക്കര്‍ ബ്രാന്‍ഡിനുമപ്പുറം പീബോഡി ലക്ഷ്യം വയ്ക്കുന്നത് ലോകത്ത് സ്ത്രീകള്‍ക്ക് ഒന്നിക്കാനും ആഘോഷിക്കാനുമുള്ള പെര്‍മനന്റ് സോഷ്യല്‍ സ്പേസാണ്. ഒരു ഫീമെയില്‍ ഒണ്‍ലി സോഷ്യല്‍ ക്ലബ്.

Leave a Reply

Back to top button