വേള്‍ഡ് വൈഡ് വെബ് (www) വേണ്ട, സ്വതന്ത്ര ഇന്റെര്‍നെറ്റുമായി റഷ്യ.ആഗോള ഇന്റെര്‍നെറ്റ് ശൃംഖലയില്‍ നിന്ന് മാറി സ്വന്തമായി ഇന്റെര്‍നെറ്റ് റഷ്യ ഒരുക്കും.
റഷ്യന്‍ പ്രസിഡന്റ് Vladimir putin റഷ്യയുടെ നാഷണല്‍ നെറ്റ് വര്‍ക്ക് ശൃംഖല നിയമത്തില്‍ ഒപ്പുവെച്ചു.നാഷണല്‍ നെറ്റ്വര്‍ക്ക് നടപ്പാക്കുന്നതിലൂടെ, പുറത്ത് നിന്ന് റഷ്യയ്ക്കുള്ള ഡിജിറ്റല്‍ ഭീഷണി ഒഴിവാക്കാനാണ് നീക്കം.ഇതിനായി അള്‍ട്ടര്‍നേറ്റീവ് ഡൊമൈന്‍ നെയിം സിസ്റ്റം (DNS) റഷ്യ തുടങ്ങും.റഷ്യന്‍ വെബ് ട്രാഫിക് വഴി ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് DNS ഇന്‍സ്റ്റോള്‍ ചെയ്യാനാകും.