അടുക്കള നിങ്ങളുടെ പാഷന് ആണങ്കിലും മികച്ച ഭക്ഷണം ഉണ്ടാക്കാനും അത് ഇഷ്ടപ്പെട്ടവര്‍ക്ക് വിളമ്പാനും സമയക്കുറവ് മൂലം നിങ്ങള്‍ക്ക് സാധിക്കാതെ വരുന്നു. ടെക്നോളജി അടുക്കളയില്‍ പുതിയ വിപ്ലവം കുറിക്കുകയാണ്.ചുരുങ്ങിയ സമയത്തിനുള്ളില്‍ രുചികരവും ആരോഗ്യകരവുമായ ഭക്ഷണം തയ്യാറാക്കാന്‍ സഹായമൊരുക്കുകയാണ് തെര്‍മോമിക്സ് എന്ന അടുക്കള റോബോര്‍ട്ട്. 1883ല്‍ ജര്‍മ്മനിയില്‍ ജനിച്ച തെര്‍മോമിക്സ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ജര്‍മനിയിലെ കോര്‍പ്പറേറ്റ് കമ്പനിയായ Vorwerk ആണ് തെര്‍മോമിക്സ് സ്മാര്‍ട്ട് കിച്ചണ്‍ അപ്ലയന്‍സസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്..ഫുഡ് പ്രോസസറായ പോക്കറ്റ് കിച്ചണ്‍ LLP തെര്മോമിക്സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.
ഹ്യൂമണ്‍ ഇന്ററാക്ഷന് ആവശ്യമില്ലാത്ത റോബോര്‍ട്ട്
തയ്യാറാക്കേണ്ട ഭക്ഷണത്തിന്റെ ചേരുവകള്‍ തെര്മോമിക്സില് ആഡു ചെയ്താല്‍ മതി.ബാക്കിയെല്ലാം ഇവള് നോക്കിക്കോളും..ഈ ഒരൊറ്റ മെഷീനില്‍ തന്നെ ഗ്രൈന്‍ഡിങ്, കുക്കിങ്, സ്ട്രീമിങ്,മിക്സിങ്,ഹീറ്റിങ്,എന്നിങ്ങനെ 12 പ്രോസസുകള്‍ നടക്കുന്നു.അതും ഹ്യൂമണ്‍ ഇന്ററാക്ഷന് ഒട്ടും ഇല്ലാതെ തന്നെ. പാകമാകാന്‍ വേണ്ട സമയം നോക്കി ഹീറ്റിംങ് ലെവല്‍ ഒന്നു കണ്ട്രോള് ചെയ്താല്‍ മാത്രം മതി..രുചികരമായ ഭക്ഷണം തയ്യാര്‍.
ഇഷ്ട ഭക്ഷണം സെലക്ട് ചെയ്യാം
തെര്മോമിക്സിന്റെ തന്നെ ബേക്ക്സ് കുക്ക് റെസീപ്പി ബുക്കിലൂടെ ലഭ്യമാകുന്ന ഫുഡ് മെനുവിലൂടെയും ഇഷ്ട ഭക്ഷണം സെലക്ട് ചെയ്യാം.ഇവയുടെ പ്രിപ്പറേഷനും തെര്‍മോമിക്സ് അപ്ലയന്‍സില്‍ സെറ്റ് ചെയ്തിരിക്കും..തുടര്‍ന്ന് ആവശ്യാര്‍ഥം തെര്‍മോമിക്സ് നല്കുന്ന ഓപ്ഷനിലൂടെ ഭക്ഷണം റെഡിയാക്കാം.
പ്രമുഖ ഹോട്ടല്‍ ബ്രാന്‍ഡുകള്‍ തെര്‍മോമിക്സ് ഉപയോഗിക്കുന്നുണ്ട് .വൈകാതെ തന്നെ ഇന്ത്യയിലെ ഹൗസ്ഹോള്‍ഡ് സെക്ടറുകളിലേക്കും തെര്‍മോമിക്സ് എത്തുമെന്ന് പ്രതീക്ഷിക്കാം