2013ല്‍ വെന്‍ച്വര്‍ കാപ്പിറ്റലിസ്റ്റ് Aileen Lee ആദ്യമായി 1 ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിച്ച സ്റ്റാര്‍ട്ടപ്പുകളെ Unicorn എന്ന് വിശേഷിപ്പിച്ചു. ഗ്രീക്ക് ഐതിഹ്യത്തിലെ ഐശ്വര്യത്തിന്റെ പ്രതീകമായ ഒറ്റക്കൊമ്പുള്ള സാങ്കല്‍പ്പിക മൃഗമാണ് യൂണികോണ്‍. 100 കോടി ഡോളര്‍ മൂല്യം നേടി ആദ്യ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പെന്ന നേട്ടം കൈവരിച്ചത് Inmobi എന്ന മൊബൈല്‍ പരസ്യ കമ്പനിയായിരുന്നു. 2011ലായിരുന്നു അത്.
യൂണികോണായ നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍
2019 വരെ 30 ഓളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളാണ് യൂണികോണുകളായത്. 2018ല്‍ മാത്രം 10ലധികം സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണ്‍ ക്ലബിലിടം പിടിച്ചു. 2019ല്‍ ആദ്യ ക്വാര്‍ട്ടറില്‍ രണ്ട് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണെന്ന വിശേഷണത്തിന് അര്‍ഹരായി- ഡെലിവറിയും, ബിഗ്ബാസ്ക്കറ്റും. അതിലൊരെണ്ണം മലയാളിയായ ഹരി മേനോന് ഫൗണ്ടറായ Bigbasket ആണ്. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പായ ബിഗ്ബാസ്ക്കറ്റിന്റെ മൂല്യം 1.2 ബില്യണ്‍ ഡോളറാണ്. Byju’s, Zomato, Swiggy, Policy Bazaar, Paytm Mall, Freshworks,OYO, Udaan, Delhivery, എന്നിവയെല്ലാം ഇതുവരെ യൂണികോണ്‍ ക്ലബിലെത്തിയ ഇന്ത്യന്‍ കമ്പനികളാണ്.
കൂടുതല്‍ സര്‍വീസ് അവതരിപ്പിച്ച് യൂണികോണായ Zomato
കൂടുതല്‍ സര്‍വീസുകളും പ്രൊഡക്ടുകളും അവതരിപ്പിച്ചായിരുന്നു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ Zomato തങ്ങളുടെ റവന്യൂ വര്‍ദ്ധിപ്പിച്ചത്. ലോയല്‍ കസ്റ്റമര്‍ ബേസുണ്ടാക്കിയെടുക്കാനും Zomatoയ്ക്ക് കഴിഞ്ഞിരുന്നു. 1.1 ബില്യണ്‍ ഡോളറായിരുന്നു മൂല്യം.
ഏറ്റവും വേഗത്തില്‍ യൂണികോണിലെത്തിയ Swiggy
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ Swiggyയും യൂണികോണ്‍ ക്ലബിലാണ്. Naspers, DST Global എന്നിവ നയിച്ച ഫണ്ടിംഗ് റൗണ്ടില്‍ നിന്ന് 210 മില്യണ്‍ ഡോളര്‍ നേടിയായിരുന്നു സ്വിഗ്ഗിയുടെ യൂണികോണ്‍ പ്രവേശം. (1.3 ബില്യണ്‍ ഡോളറായിരുന്നു സ്വിഗ്ഗിയുടെ അപ്പോഴത്തെ മൂല്യം.) ഏറ്റവും വേഗത്തില്‍ യൂണികോണ്‍ ക്ലബിലെത്തിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പെന്ന നേട്ടവും സ്വിഗ്ഗിക്കാണ്. മികച്ച ലോജിസ്റ്റിക്ക് ഓപ്പറേഷന്‍സായിരുന്നു സ്വിഗ്ഗിയുടെ നേട്ടത്തിന് കാരണം.
ഹെല്‍ത്ത്കെയര്‍ സെക്ടറിലൂടെ യൂണികോണ്‍ ക്ലബിലെത്തിയ Policy Bazaar
സോഫ്റ്റ്ബാങ്കില്‍ നിന്നുള്ള 200 മില്യണ്‍ ഡോളറും സമാഹരിച്ചാണ് Policy Bazaar യൂണികോണ്‍ ക്ലബിലേക്ക് പ്രവേശിച്ചത്. ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് അഗ്രഗേറ്ററായ Policy Bazaar യൂണികോണിലെത്തിയത് 1 ബില്യണ്‍ ഡോളര്‍ മൂല്യവുമായാണ്. 2008ല്‍ ആരംഭിച്ച Policy Bazaar, 50 മില്യണ്‍ ഡോളര്‍ നിക്ഷേപവുമായി 2018ല്‍ ഹെല്‍ത്ത്കെയര്‍ സെക്ടറിലെത്തിയതാണ് യൂണികോണ്‍ ക്ലബിലിടം നേടാന്‍ അവര്‍ക്ക് സഹായകരമായത്.
Byju’s യൂണികോണിലെത്തിയ മലയാളി ഫൗണ്ടറായ ആദ്യ സ്റ്റാര്‍ട്ടപ്പ്
എജ്യുക്കേഷന്‍ ടെക്നോളജി പ്ലാറ്റ്ഫോമായ Byju’s ആണ് ആദ്യമായി യൂണികോണ്‍ ക്ലബിലെത്തുന്ന മലയാളി സ്റ്റാര്‍ട്ടപ്പ്. കണ്ണൂരുകാരനായ Byju Raveendran ആണ് ഫൗണ്ടര്‍. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി ഓരോ മാസവും 20 ശതമാനം വളര്‍ച്ചയായിരുന്നു കൈവരിച്ചത്.
5 മില്യണ്‍ ഡോളര്‍ മൂല്യവുമായി OYO
5 ബില്യണ്‍ ഡോളര്‍ മൂല്യത്തോടെയായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ OYO യൂണികോണ്‍ ക്ലബിലേക്ക് എത്തിയത്. പ്രവര്‍ത്തനം തുടങ്ങി വെറും അഞ്ച് വര്‍ഷം കൊണ്ട് ചൈന, യുകെ എന്നീ വിദേശ രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞതാണ് ഓയോയുടെ നേട്ടം.
Delhivery ആദ്യ ഇന്ത്യന്‍ ലോജിസ്റ്റിക് കമ്പനി
യൂണികോണ്‍ ക്ലബില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ ലോജിസ്റ്റിക് കമ്പനിയാണ് Delhivery. 2 ബില്യണ്‍ ഡോളറാണ് ഡെലിവറിയുടെ മൂല്യം.
കാത്തിരിക്കുന്നത് നൂറിലധികം ഇന്ത്യന്‍ യൂണികോണുകളെ
2025 ആകുമ്പോഴേക്കും ഇന്ത്യയില്‍ നൂറിലധികം യൂണികോണുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുപ്പതോളം കമ്പനികള്‍ ഇതിനോടകം യൂണികോണുകളാകാനുള്ള സാധ്യതയിലെത്തിക്കഴിഞ്ഞു. അതിലൊന്ന് നിങ്ങളുടെ സ്റ്റാര്‍ട്ടപ്പാണോ..