Ola ഇലക്ട്രിക് മൊബിലിറ്റിയില്‍ നിക്ഷേപം നടത്തി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്മാന് Ratan Tata. സീരീസ് A ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായാണ് രത്തന്‍ ടാറ്റയുടെ നിക്ഷേപം. രത്തന്‍ ടാറ്റ പേഴ്സണല്‍ ലെവലിലാണ് Ola ഇലക്ട്രിക് മൊബിലിറ്റിയില്‍ ഫണ്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ എത്ര തുകയാണ് നിക്ഷേപിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഒലയുടെ പങ്ക് നിര്‍ണായകം- രത്തന്‍ ടാറ്റ
ഇലക്ട്രിക് വാഹന രംഗം ശക്തിപ്പെടുത്തുന്നതില്‍ Ola Electric വലിയ പങ്കുവഹിക്കുമെന്ന് കരുതുന്നതായി Ratan Tata വ്യക്തമാക്കി. ഒലയുടെ മാതൃകമ്പനിയായ ANI ടെക്നോളജീസില്‍ 2015 ജൂലൈയില്‍ രത്തന്‍ ടാറ്റ ഓഹരി സ്വന്തമാക്കിയിരുന്നു. മുപ്പതിലധികം സ്റ്റാര്‍ട്ടപ്പുകളില്‍ Ratan Tata നിക്ഷേപം നടത്തിയിട്ടുണ്ട്.
ഒലയുടെ ലക്ഷ്യം 10 ലക്ഷം ഇലക്ട്രിക് വാഹനം
2021ഓടെ ഇന്ത്യയില്‍ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കാനാണ് Ola ഇലക്ട്രിക് ലക്ഷ്യമിടുന്നത്. ഒലയുടെ നിലവിലെ നിക്ഷേപകരായ Tiger Global, Matrix India തുടങ്ങിയവരും ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തു. നിലവിലെ നിക്ഷേപകരുടേതടക്കം 400 കോടി രൂപയാണ് Ola നിക്ഷേപം നേടിയത്. Hyundai മോട്ടോഴ്സില്‍ നിന്ന് Ola 300 മില്യണ്‍ ഡോളര്‍ നിക്ഷേപം നേരത്തെ നേടിയിരുന്നു.