കേട്ടുശീലിച്ച എഞ്ചിനീയറിംഗ് -മെഡിക്കല്‍ ബിരുദങ്ങള്‍ കാലഹരണപ്പെടുകയും ടെക്നോളജി ബെയ്സ് ചെയ്ത എജ്യുക്കേഷന്‍ അനിവാര്യമാവുകയും ചെയ്യുന്നിടത്താണ് ക്വാളിഫിക്കേഷനും ഇന്‍ഡ്സ്ട്രിക്കുമിടയിലെ ഗ്യാപ് ഫില്ല് ചെയ്യാന്‍ പെസ്റ്റോ എത്തുന്നത്.

പേരില്‍ മാത്രം എഞ്ചിനീയര്‍മാര്‍

ഓരോ വര്‍ഷവും എഞ്ചിനീയറിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കി ഇറങ്ങുന്നത് 15 ലക്ഷം വിദ്യാര്‍ഥികളാണ്. എന്നാല്‍ രാജ്യത്തെ 95 ശതമാനം എഞ്ചിനീയര്‍മാരും ഡെവലപ്മെന്റ് ജോലികള്‍ക്ക് യോഗ്യരല്ലെന്ന് പ്രമുഖ ഓണ്‍ലൈന്‍ ടാലന്റ് അസസ്‌മെന്റ് കമ്പനിയായ Wheebox പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നത്തെ ജോലികള്‍ക്കാവശ്യമായ അഡ്വാന്‍സ്ഡ് പ്രോഗ്രാമിംഗ് സ്‌കില്‍സ് പുതിയ എഞ്ചിനീയര്‍മാര്‍ക്കില്ലെന്നതാണ് അതിന് കാരണം.

കോളേജ് ഡ്രോപ്പ് ഔട്ടില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ്

ഈ സാഹചര്യം എഞ്ചീനീയറിംഗ് കോഴ്സിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ മനസിലാക്കിയ ആളാണ് Aayush Jaiswal. കോളേജ് ഡ്രോപ്-ഔട്ട് ആയി സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ ആയുഷിന് പരാജയത്തിന്റെ രുചിയറിയേണ്ടി വന്നു. ഒന്നല്ല, പല തവണ. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടെ സമാന അനുഭവത്തിലൂടെ കടന്നുപോയിരുന്ന Andrew Linfootയെ ആയുഷ് പരിചയപ്പെട്ടു. ഇരുവരുടെയും ആശയത്തില്‍ പിറന്നതാണ് Pesto.

Pesto സഹായിക്കും സ്‌കില്‍ ഉയര്‍ത്താനും പുതിയ സ്‌കില്ല് വളര്‍ത്താനും

സ്‌കില്‍ കുറവായതിന്റെ പേരില്‍ മികച്ച ജോലി ലഭിക്കാതെ പോകുന്ന ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന പ്ലാറ്റ്ഫോമാണ് Pesto. ഈ പ്ലാറ്റ്ഫോമിന്റെ സാധ്യത മനസ്സിലാക്കി Matrix India, Swiggy എന്നീ കമ്പനികളുടെ ഫൗണ്ടര്‍മാര്‍ 2 മില്യണ്‍ ഡോളര്‍ Pestoയില്‍ നിക്ഷേപിക്കുകയും ചെയ്തു.

ഫെയ്സ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും പരിശീലകര്‍

ഇന്ത്യയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ക്കായി Pesto, 12 ആഴ്ചത്തെ ബൂട്ട്ക്യാംപ് പരിശീലനം നല്‍കുന്നു. Facebook, Twitter, Uber പോലുള്ള വലിയ ഓര്‍ഗനൈസേഷനുകളില്‍ നിന്നുള്ള മെന്റേഴ്സാണ് പരിശീലനം നല്‍കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പെസ്റ്റോയില്‍ ചുറുചുറുക്കായ പ്രൊഫഷണലുകളുടെ നല്ല ടീമുമുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version