ജീവിതം മാറ്റിമറിച്ച യാത്ര

2017ല്‍ പുതുച്ചേരിയിലേക്ക് നടത്തിയ യാത്രയാണ് ജോഷ്വാ ലെവിസിന്റെയും സകിന രാജ്‌കോട്വാലയുടെയും ജീവിതം മാറ്റിമറിച്ചത്. Soltitude Farm എന്ന ഓര്‍ഗാനിക് കിച്ചന്റെ സ്ഥാപകന്‍ കൃഷ്ണ മെക്കന്‍സിയാണ് ആ യാത്രയില്‍ ജോഷ്വയ്ക്കും സകിനയ്ക്കും പ്രചോദനമായത്. ഹൈഡ്രോപോണിക് കൃഷി രീതിയുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഈ ദമ്പതികള്‍ ആരംഭിച്ച അഗ്രിക്കള്‍ച്ചറല്‍ സംരംഭം ഇന്ന് മുംബൈയില്‍ വളരെ പ്രശസ്തമാണ്.

1000 സ്‌ക്വയര്‍ഫീറ്റിലെ കൃഷി

ഹൈഡ്രോപോണിക് കൃഷി ആയതിനാല്‍ ചെടികള്‍ വളരുന്നതിന് ആവശ്യമായ വെള്ളവും വളവും നല്‍കാനുള്ള മീഡിയമായി വെള്ളം തന്നെ പ്രവര്‍ത്തിക്കുന്നു. വൃത്തിയുള്ളതും ദോഷകരമായ അണുക്കളോ ബാക്ടീരികളോ ഇല്ലാത്തതും സീറോ പെസ്റ്റിസൈഡ്‌സിലും ചെടികള്‍ വളരുന്നു എന്നതാണ് ഹൈഡ്രോപോണിക് കൃഷി രീതിയുടെ മറ്റൊരു പ്രത്യേകത. മുംബൈയില്‍ 1000 സ്‌ക്വയര്‍ഫീറ്റ് പോലുമില്ലാത്ത റൂമില്‍ ആയിരത്തിലധികം പച്ചക്കറികളുമായാണ് ജോഷ്വായും സകിനയും Herbivore farm ആരംഭിച്ചത്. ഇന്ന് 2500 പച്ചക്കറി പ്ലാന്റുകള്‍ വളര്‍ത്തുന്ന ഈ ഫാമില്‍ നിന്ന് ഫ്രഷ്, ഓര്‍ഗാനിക് പച്ചക്കറികള്‍ മുംബൈയിലുടനീളം വില്‍പ്പന നടത്തുന്നു.

ഫ്രഷ് ആയി ഉപയോഗിക്കാം

അന്ധേരി ഈസ്റ്റിലാണ് ഫാം സ്ഥിതി ചെയ്യുന്നത്. മുംബൈയിലെ ആദ്യ ഹൈപ്പര്‍ലോക്കല്‍, ഹൈഡ്രോപോണിക് ഫാമാണ് Herbivore farm. വിളവെടുത്ത സസ്യങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റമേഴ്‌സിന്റെ വീടുകളില്‍ എത്തിക്കുമെന്നതിനാല്‍ ഫ്രഷ് ആയി തന്നെ ഉപയോഗിക്കാം. അതുകൊണ്ടുതന്നെ ഫ്യൂച്ചറിസ്റ്റിക് മാര്‍ക്കറ്റാണ് ഇതിനുള്ളത്. ഫ്ളാറ്റിലോ വീടുകളിലോ തുടങ്ങാം എന്നതിനാല്‍ ഹൈഡ്രോപോണിക് കൃഷി സംരംഭമാക്കാന്‍ മനസ്സു മാത്രമേ വേണ്ടൂ.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version