Startups

നിക്ഷേപക റോളില്‍ തിളങ്ങി ബോളിവുഡ് താരങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായ സിലിക്കണ്‍ വാലിയുടെ ഗ്ലാമര്‍ ഹോളിവുഡ് താരങ്ങളുടെയും സെലിബ്രേറ്റികളുടെയും നിക്ഷേപമാണ്. നിരവധി സെലിബ്രേറ്റികളാണ് സ്റ്റാര്‍ട്ടപ്പുകളെ ഫണ്ടിംഗിലൂടെ പിന്തുണയ്ക്കുന്നത്.

സെലിബ്രേറ്റി ഇന്‍വെസ്റ്റേഴ്സ്

ലോകത്തിലെ മൂന്നാമത്തെ വലിയ ടെക്ക് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവും ലോകത്തിലെ മൂന്നാമത്തെ വലിയ ഫിലിം ഇന്‍ഡസ്ട്രിയുമാണ് ഇന്ത്യ. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപമിറക്കാന്‍ ബോളിവുഡ് സെലിബ്രേറ്റികളും താല്‍പര്യം കാണിക്കുകയാണ്.

നിക്ഷേപകയായി ദീപിക പദുകോണും

ഏറ്റവും ഒടുവില്‍ ബോളിവുഡില്‍ നിന്ന് വന്ന ഇന്‍വെസ്റ്റമെന്റ് വാര്‍ത്ത ദീപിക പദുകോണിന്റേതാണ്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന FMCG ഹെല്‍ത്ത്- ഫുഡ് ബ്രാന്‍ഡായ Epigamiaയുമായി മള്‍ട്ടി ക്രോര്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പാണ് ദീപിക നടത്തിയിരിക്കുന്നത്. കണ്‍സ്യൂമര്‍ FMCG ബ്രാന്‍ഡിലെ ദീപികയുടെ ആദ്യ നിക്ഷേപമാണ് ഇത്. നിക്ഷേപത്തിന് പുറമെ കമ്പനിയുടെ പാര്‍ട്ണറായും സ്ട്രാറ്റജിക് അഡൈ്വസറായും ദീപിക പ്രവര്‍ത്തിക്കും.

വീട്ടമ്മമാരെ സംരംഭകരാക്കാന്‍ അര്‍ജുന്‍ കപൂറിന്റെ നിക്ഷേപം

ഫുഡ് ഡെലിവറി കമ്പനിയായ Foodcloud.inല്‍ നടന്‍ അര്‍ജുന്‍ കപൂര്‍ നിക്ഷേപകനാണ്. ഹോം കുക്ക്ഡ് ഫുഡ് ഡെലിവറി ചെയ്യുന്ന സ്റ്റാര്‍ട്ടപ്പാണ് Foodcloud.in. കുടുംബത്തിന് തങ്ങളുടേതായ രീതിയില്‍ വരുമാനം നല്‍കാന്‍ വീട്ടമ്മാരെയും പ്രോത്സാഹിക്കുന്നതിനാണ് Foodcloud.inല്‍ നിക്ഷേപം നടത്തിയതെന്നാണ് അര്‍ജുന്‍ കപ്പൂര്‍ വ്യക്താമാക്കുന്നത്.

ഫിറ്റ്നസില്‍ പണമിറക്കി സുനില്‍ ഷെട്ടി

ബോളിവുഡ് പിന്തുണയ്ക്കുന്ന മിക്ക സ്റ്റാര്‍ട്ടപ്പുകളുടെയും തീം ഫുഡും ഫിറ്റന്‌സും ഫാഷനുമാണ്. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫിറ്റ്‌നസ് കമ്മ്യൂണിറ്റിയായ Squatsന് നിക്ഷേപകനായത് ബോളിവുഡ് നടനും പ്രൊഡ്യൂസറുമായ സുനില്‍ ഷെട്ടിയാണ്. ഫിറ്റ്‌നസിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനാണ് സ്‌ക്വാട്‌സില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ സുനില്‍ ഷെട്ടിയെ പ്രേരിപ്പിച്ചത്.

പ്രിയങ്ക ചോപ്ര നിക്ഷേപകയായത് രണ്ട് സ്റ്റാര്‍ട്ടപ്പുകളില്‍

യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് സ്റ്റാര്‍ട്ടപ്പുകളിലാണ് പ്രിയങ്ക ചോപ്രയുടെ ഇന്‍വെസ്റ്റ്‌മെന്റ്- ഓള്‍ട്ടര്‍നേറ്റ് കോളേജ് എഡ്യുക്കേഷന്‍ സ്റ്റാര്‍ട്ടപ്പായ Holberton schoolലും ഡേറ്റിംഗ് ആപ്പായ ബംബിളിലും.

ഫിറ്റ്നസ് സ്റ്റാര്‍ട്ടപ്പിന് മലൈക അറോറയുടെ നിക്ഷേപം

മുംബൈയിലെ ഫിറ്റ്‌നസ് സ്റ്റാര്‍ട്ടപ്പ് Sarvaയില്‍ ഹോളിവുഡ് താരം ജെന്നിഫര്‍ ലോപ്പസിനൊപ്പം ബോളിവുഡ് താരം മലൈക അറോറ നിക്ഷേപിച്ചത് വാര്‍ത്തായായിരുന്നു. 8 മില്യണ്‍ ഡോളറാണ് സര്‍വേഷ് ശശി ഫൗണ്ടറായ സര്‍വ നേടിയത്.

ഹൃത്വിക് റോഷന്റെ Cure.fit

ഹൃതിക് റോഷന്‍ പിന്തുണയ്ക്കുന്ന ഫിറ്റ്‌നസ് സ്റ്റാര്‍ട്ടപ്പാണ് Cure.fit. 75 മില്യണ്‍ ഡോളറാണ് പിരാമല്‍ ഗ്രൂപ്പിന്റെ ആനന്ദ് പിരാമല്‍, Accel ഗ്രോത്ത്, കലാരി കാപ്പിറ്റല്‍, IDG വെന്‍ച്വേഴ്‌സ് ഇന്ത്യ എന്നിവയില്‍ നിന്ന് നേടിയത്.

3 ലക്ഷം ഡോളര്‍ ഇന്‍വെസ്റ്റ് ചെയ്ത് ആമിര്‍ഖാന്‍

ഓണ്‍ലൈന്‍ ഫര്‍ണീച്ചര്‍ റെന്റല്‍ പ്ലാറ്റ്‌ഫോമായ Furlencoയില്‍ 3 ലക്ഷം ഡോളര്‍ ആമിര്‍ഖാന്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ട്.

ജ്യൂസ് മേക്കര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന് ജാക്വിലിന്റെ നിക്ഷേപം

ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ഇന്‍വെസ്റ്റമെന്റ് നടത്തിയത് ജ്യൂസ് മേക്കര്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ Rakyan beveragesലാണ്.

ഗാര്‍ഡിയന്‍ ഹെല്‍ത്ത്‌കെയറിന്റെ മൈനോരിറ്റി സ്റ്റേക് നേടി ജോണ്‍ എബ്രഹാം

മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത്, വെല്‍നെസ്, ബ്യൂട്ടി സ്റ്റോറായ ഗാര്‍ഡിയന്‍ ഹെല്‍ത്ത്‌കെയറിന്റെ മൈനോരിറ്റി സ്റ്റേക് നേടിക്കൊണ്ടായിരുന്നു നടന്‍ ജോണ്‍ എബ്രഹാം നിക്ഷേപക രംഗത്തേക്ക് എത്തിയത്.

കുട്ടിക്കുപ്പായത്തിന് കരീഷ്മ കപൂറിന്റെ ഇന്‍വെസ്റ്റ്മെന്റ്

2011ല്‍ കുട്ടികളുടെ ക്ലോത്തിംഗ് പോര്‍ട്ടലായ babyoyeയില്‍ നിക്ഷേപം നടത്തിയത് കരീഷ്മ കപൂറായിരുന്നു.

സെലിബ്രേറ്റി സ്റ്റാറ്റസില്‍ സ്റ്റാര്‍ട്ടപ്പുകള്‍

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വളര്‍ച്ച നേടുന്നതിനനുസരിച്ച് കൂടുതല്‍ പബ്ലിക് പേഴ്‌സണാലിറ്റികളെയും ബോളിവുഡ് താരങ്ങളെയുമാണ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ആകര്‍ഷിക്കുന്നത്. വെറും നിക്ഷേപം എന്നതിലപ്പുറം ലഭിക്കുന്ന സെലിബ്രേറ്റി സ്റ്റാറ്റസിന്റെ പ്രഭാവലയം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബ്രാന്‍ഡിങ്ങിന്റെ ഭാഗമാണിന്ന്.

Leave a Reply

Close
Close