കറന്‍സി തിരിച്ചറിയാനുള്ള ആപ്പിന് ടെണ്ടര്‍ ക്ഷണിക്കാന്‍ RBI. കാഴ്ചയില്ലാത്തവര്‍ക്ക് എല്ലാ ഡിനോമിനേഷനിലുമുള്ള നോട്ട് തിരിച്ചറിയാനുള്ള ആപ്പാണ് RBI ലക്ഷ്യമിടുന്നത്. ജൂണ്‍ 14 മുതല്‍ ടെക്‌നിക്കല്‍ സബ്മിഷന്‍ സമര്‍പ്പിക്കാനാകും. മൊബൈലില്‍ ഫോട്ടോ എടുത്താല്‍ ഏത് കറന്‍സിയാണെന്ന് തിരിച്ചറിയാനുതകുന്നതാകണം നിര്‍ദ്ദിഷ്ട ആപ്പ്. ഓഡിയോ വഴി കറന്‍സി മനസ്സിലാക്കാന്‍ ആപ്പ് സഹായിക്കണം.കാഴ്ചയും കേള്‍വിയും കുറഞ്ഞവര്‍ക്ക് വൈബ്രേഷന്‍ വഴി മനസ്സിലാക്കാനുമാകണം.