Forto എന്ന കോഫി ഷോട്ട്സും, ഒരച്ഛന്റെ കരുതലും
ഒരു സംരംഭം തുടങ്ങാന്‍ കയ്യിലെ സമ്പാദ്യം മുഴുവന്‍ ചെലവാക്കിയവരാണ് പിന്നീട് സക്സസായ മിക്ക എന്‍ട്രപ്രണേഴ്സും. ഒരു കോഫി ഷോട്ട് ബ്രാന്‍ഡ് തുടങ്ങാന്‍ നീല്‍ പ്രേംകുമാര്‍ എന്ന ഓന്‍ട്രപ്രണറും അത് തന്നെ ചെയ്തു. Forto എന്ന കോഫി ഷോട്‌സ് ആരംഭിച്ചപ്പോള്‍ നീല്‍ ചെലവാക്കിയത് അതുവരെ നേടിയ ജീവിത സമ്പാദ്യം തന്നെയായിരുന്നു.
നീല്‍ പ്രേംകുമാറെന്ന സംരംഭകന്റെ ജീവിതം മാറ്റിമറിച്ച Forto
2012ലാണ് നീല്‍ പ്രേംകുമാര്‍ ന്യൂയോര്‍ക്കില്‍ Stur എന്ന നാച്വറല്‍ വാട്ടര്‍ എന്‍ഹാന്‍സറുമായി Dyla എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. നാച്വറല്‍ ഫുഡ് എക്‌സ്ട്രാക്റ്റ്‌സ് ഉപയോഗിച്ചുള്ള പ്രൊഡക്ടായിരുന്നു Stur. Dyla എന്ന കമ്പനിയും അതിന്റെ പേരും വന്നത് രസകരമായ ഒരു കഥയാണ്. നാച്വറല്‍ മിക്സ് വേണമെന്ന ഗര്‍ഭിണിയായ ഭാര്യയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നീലിന് മാര്‍ക്കറ്റ് നല്‍കിയത് നിരാശയായിരുന്നു. അങ്ങനെ ഫുഡ് സയന്റിസ്റ്റായ സുഹൃത്തിനെ സമീപിച്ചു. സുഹൃത്തുമായി ചേര്‍ന്ന് പഴങ്ങളും മധുര തുളസിയും ചേര്‍ത്തുള്ള സത്തുണ്ടാക്കി ഭാര്യയ്ക്ക് നല്‍കി. അത് ഒരു ബ്രാന്‍ഡഡ് പ്രൊഡക്റ്റല്ലായിരുന്നു എന്ന് വിശ്വസിക്കാനേ ഭാര്യയ്ക്ക് കഴിഞ്ഞില്ല. അത് നീലിന്റെ സംരംഭക ജീവിതം മാറ്റിമറിച്ചു. Stur എന്ന പ്രൊഡക്ട് മാര്‍ക്കറ്റിലിറക്കി മൂന്ന് വര്‍ഷത്തിന് ശേഷമാണ് Forto എന്ന പ്രൊഡക്റ്റ് ലോഞ്ച് ചെയ്തത്. കോഫി ഷോട്ട്‌സിന്റെ സാധ്യത തിരിച്ചറിഞ്ഞാണ് Forto ആരംഭിച്ചത്. ഓര്‍ഗാനിക് കോള്‍ഡ് ബ്ര്യൂ കോഫിയുടെ ഷോട്ടാണ് Forto. ഇപ്പോള്‍ 50,000 സ്റ്റോറുകളിലാണ് ഫോര്‍ട്ടോ പ്രൊഡക്ടുകള്‍ വില്‍പ്പന നടത്തുന്നത്.
നിക്ഷേപം മുഴുവന്‍ നല്‍കി വളര്‍ത്തിയ Forto
ഫോര്‍ട്ടോയുടെ സാധ്യത തിരിച്ചറിഞ്ഞ് സ്റ്ററിന്റെ വരുമാനം പോലും അതിലേക്ക് നിക്ഷേപിച്ചു. ഫോര്‍ട്ടോയുടെ ആദ്യത്തെ ഡിസ്ട്രിബ്യൂഷന്‍ഡീല്‍ നടന്നത് യുഎസ് മിലിറ്ററിയുമായിട്ടായിരുന്നു എന്നതാണ് നീലെന്ന സംരംഭകന്റെ വിജയം. Keurig Dr Pepper എന്ന ബവ്‌റേജ് കമ്പനി നീലിന്റെ കമ്പനിയില്‍ നിക്ഷേപിച്ചതോടെ ഡിസ്ട്രിബ്യൂഷന്‍ ഏറെ ഈസിയായി.
ഇരട്ടകളുടെ അച്ഛന്‍, പേര് വന്ന വഴി
ഇരട്ടക്കുട്ടികളായ പെണ്‍മക്കളുടെ പേരുകളില്‍ നിന്നാണ് നീല്‍ കമ്പനിക്ക് Dyla എന്ന പേരു നല്‍കിയത്. Dia, Nyla എന്നാണ് കുട്ടികളുടെ പേര്. കമ്പനി പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴൊക്കെ Dyla എന്ന പേര് നീല്‍ മനസില്‍ ആലോചിക്കും. മക്കള്‍ ഒരിക്കലും തോറ്റുപോകരുതെന്ന ആ അച്ഛന്റെ കരുതല്‍, കമ്പനിയേയും കാത്തുരക്ഷിച്ചു. ഒരച്ഛന്റെ കരുതലോടെയാണ് Forto എന്ന സ്റ്റാര്‍ട്ടപ്പിനേയും നീല്‍ പ്രേംകുമാര്‍ കൊണ്ടുപോകുന്നത്.