അമേരിക്കന്‍ സീഡ് ആക്സിലറേറ്റര്‍ Techstars കേരള സ്റ്റാര്‍ട്ടപ് മിഷനും ഗൂഗിള്‍ ഫോര്‍ സ്റ്റാര്‍ട്ടപ്സുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച Startup Weekend, ആസ്പയറിംഗ് ഓണ്ട്രപ്രണേഴ്സിന് പുതിയ ഊര്‍ജ്ജമാണ് പകര്‍ന്നു നല്‍കിയത്. ഡെവലപ്പേഴ്സ്, ,ബിസിനസ് പ്രൊഫഷനല്‍സ്, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, ഗ്രാഫിക് ആര്‍ട്ടിസ്റ്റുകള്‍ തുടങ്ങി സ്റ്റുഡന്റ്സ്-നോണ്സ്റ്റുഡന്റ്സ് വിഭാഗത്തില്‍പ്പെട്ട നൂറോളം പേര് 54 മണിക്കൂര്‍ നീണ്ടു നിന്ന മാരത്തോണ്‍ സ്റ്റാര്‍ട്ടപ്പ് എക്സ്പീരിയന്‍സിന്റെ ഭാഗമായി. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുതല്‍ സയന്റിസ്റ്റുകള്‍ വരെ പങ്കെടുക്കാനെത്തിയിരുന്നു.
സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ ആശയങ്ങളും, ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ടീം ഫോര്‍മേഷനും, പ്രോട്ടോടൈപ് പ്രസന്റേഷനും എകസ്പേര്ട്ടുകളുടെയു മെന്റേഴ്സിന്റെയും സഹായത്തോടെ പരിചയിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇവന്റ്.
കേരളം മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്റ്റാര്‍ട്ടപ്പ് വീക്കന്റെന്ന് Iboson ഫൗണ്ടര്‍ വിഷ്ണു അഭിപ്രായപ്പെട്ടു.
10 വര്‍ഷം മുമ്പ് ജോലിനേടാനും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും നേരിടേണ്ടി വന്നിരുന്ന ബുദ്ധിമുട്ട് ഇന്ന് അനായാസമായി മറി കടക്കാന്‍ സാധിക്കുന്നതായി ലീഡര്‍ഷിപ്പ് ട്രെയിനര്‍ രഞ്ജിത്ത് കേശവ് പറഞ്ഞു.
35 ഐഡിയകളില്‍ നിന്ന് പാര്ടിസിപെന്റ്സ് തന്നെ വോട്ട് ചെയ്ത് തെരഞ്ഞെടുത്ത 10 ഐഡിയകളില്‍ നിന്നാണ് 3 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്. ടച്ച് സെന്‍സിലൂടെ ആളുകളെ നാവിഗേറ്റ് ചെയ്യാന്‍ സഹായിക്കുന്ന വെയറിബിള്‍ ബാന്‍ഡായ Navsense ഒന്നാമതെത്തി. മത്സരപരീക്ഷകള്ക്കൊരുങ്ങാന് വിദ്യാര്‍ഥികളെ സഹായിക്കുന്ന ലേണിംഗ് പ്ലാറ്റ്ഫോമായ Cracklt രണ്ടാമതും ഡോക്ടേഴ്സിനായുള്ള ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോര്‍ഡ് സിസ്റ്റമായ EasyEMR മൂന്നാം സ്ഥാനവും നേടി.
മികച്ചൊരു ഇവന്റായിരുന്നു സ്റ്റാര്‍ട്ടപ്പ് വീക്കന്റെന്നും ഈ പ്രോഗ്രാം മികച്ച ഐഡിയകളും പ്രൊഡക്ടുകളും കൊണ്ടുവരാന്‍ വഴിയൊരുക്കുമെന്നും Equipu Health വൈസ് പ്രസിഡന്റ് പ്രവീണ്‍ കെ.ജി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം ബി ഹബ്ബിലാണ് 3 ദിവസത്തെ മാരത്തോണ്‍ ഈവന്റ് സംഘടിപ്പിച്ചത്. സ്റ്റാര്‍ട്ടപ്പ് വീക്കന്റിന്റെ തിരുവനന്തപുരത്തെ പ്രഥമ എഡിഷന്റെ ഫെസിലിറ്റേറ്റര്‍ Ebin Ephrem Elavathingal ആണ്.