വയബിള്‍ പ്രൊഡക്റ്റുള്ള സ്റ്റാര്ട്ടപ്പുകള്‍ക്ക് മള്‍ട്ടിപ്പിള്‍ ഇന്‍വെസ്റ്റേഴ്സിനെ മീറ്റ് ചെയ്യാനും ഫണ്ടിംഗ് നേടാനും അവസരമൊരുക്കുകയാണ് കേരള സ്ററാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന Investor Café. എയ്‍ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിനേയും വെന്‍ച്വര്‍ ക്യാപിറ്റല്‍ പാര്‍ട്ണേഴ്സിനേയും കണ്ട് പിച്ച് ചെയ്യാനുള്ള അവസരമാണ് ഇന്‍വെസ്റ്റര്‍ കഫെ ഒരുക്കുന്നത്. കൊച്ചി ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സില്‍ എല്ലാ അവസാന ബുധനാഴ്ചയുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍വെസ്റ്റേഴ്സിന് മുന്നില്‍ പിച്ച് ചെയ്യാനുള്ള അവസരമൊരുക്കുന്നത്
ആരൊക്കെയാണ് ഇന്‍വെസ്റ്റേഴ്സായി എത്തുന്നത് 
കേരള ഗവണ്‍മെന്‍റിന്‍റെ ടെണ്ടറിലൂടെ തെരഞ്ഞെടുത്ത Unicorn India Ventures, Exseed Electron Fund, IAN ഫണ്ട്, Speciale Incept Fund , sea fund എന്നിവര്‍ അടുത്ത നാല് വര്‍ഷത്തിനിടെ 1000 കോടി രൂപ കേരള സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍വസ്റ്റ് ചെയ്യാന്‍ ധാരണയായിട്ടുണ്ട്.  മികവു തെളിയിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍  2022 ഓടെ 300 കോടി രൂപ നിക്ഷേപിക്കപ്പെടും.വെന്‍ച്വര്‍ ക്യാപിറ്റലിസ്റ്റുകളെയും എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിനെയും ഒരു പ്ലാറ്റ്ഫോമില്‍ എത്തിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗ് നേടിക്കൊടുക്കുന്ന സ്ഥിരസംവിധാനം ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നടപ്പാക്കുന്നത്.ഇന്ത്യന്‍ എയ്ഞ്ചല്‍ നെറ്റ് വര്‍ക്ക്, ലീഡ് എയ്ഞ്ചല്‍സ്, മുംബൈ എയ്ഞ്ചല്‍സ്, ചെന്നൈ എയ്ഞ്ചല്‍സ്, നേറ്റീവ് എയ്ഞ്ചല്‍സ് തുടങ്ങി ഇന്ത്യയിലെ പ്രമുഖ എയ്ഞ്ചല്‍ നെറ്റ് വര്‍ക്കുകളും മലബാര്‍ എയ്ഞ്ചല്‍സ് സ്മാര്‍ട്സ് സ്പാര്‍ക്ക് തുടങ്ങിയ കേരളത്തിന്‍റെ എയ്ഞ്ചല്‍ നെറ്റ്വര്‍ക്കുകളും ഇന്‍വെസ്റ്റര്‍ കഫേയില്‍ പങ്കാളികളാണ്.
എങ്ങിനെ ഇന്‍വെസ്റ്റര്‍ കഫെയില്‍ പങ്കെടുക്കാം
സ്കെയിലപ്പിനായി ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വെബ്സൈറ്റിലൂടെ എല്ലാ മാസവും പത്താം തീയ്യതിക്ക് മുന്പായി ഇന്‍വെസ്റ്ഫറര്‍ കഫെയില്‍ പങ്കെടുക്കാന്‍ അപ്ലൈ ചെയ്യാം.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version