അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രീമിയം പ്രൊഫഷണല്‍ എക്‌സ്‌ചേഞ്ച് പ്രോഗ്രാമായ ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ് പ്രോഗ്രാമില്‍ ഇത്തവണ ഇന്ത്യയില്‍ നിന്ന് 8
വനിതാ സംരംഭകര്‍ പങ്കെടുത്തു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പ്രൊഫഷണലായ ബന്ധം ഊട്ടിഉറപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഒപ്പം അമേരിക്കന്‍ സമൂഹത്തേയും സംസ്‌ക്കാരത്തേയും രാഷ്ട്രീയത്തേയും കുറിച്ച് വിവധ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത പ്രൊഫഷണലുകള്‍ക്ക് ഫസ്റ്റ്ഹാന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഉണ്ടാകുക എന്ന ലക്ഷ്യവും ഈ പരിപാടിക്കുണ്ട്. അമേരിക്കയിലെ 44 സ്റ്റേറ്റുകളിലായുള്ള നൂറോളം വോളന്റിയര്‍ കമ്മ്യൂണിറ്റികളാണ് പരിപാടിയുടെ സുഗമമായ നടത്തിപ്പിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനെ സഹായിക്കുന്നത്.

വിവിധ മേഖലകളില്‍ യുണീക്കായ വനിതാ സംരംഭകരെയാണ് ഇത്തവണ ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ് പ്രോഗ്രാമിലേക്ക് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുത്തത്. രാജ്യത്തെ വിവിധ യുഎസ് കോണ്‍സുലേറ്റുകള്‍ വഴി ഏതാണ്ട് ഒരു വര്‍ഷം നീണ്ടു നിന്ന് സെലക്ഷന്‍ പ്രോസസുകള്‍ക്കൊടുവിലാണ് അമേരിക്ക സന്ദര്‍ശിക്കാനുള്ള ക്ഷണം ഈ വനിതാ സംരംഭകര്‍ക്ക് ലഭിച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്‍ട്രപ്രണേഴ്‌സിനുമായുള്ള ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ഡിജിറ്റല്‍ ചാനലായ, ചാനല്‍ അയാം ഡോട്ട് കോം ഫൗണ്ടര്‍ നിഷ കൃഷ്ണനും ഇന്റര്‍ നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ് പ്രോഗ്രാമിന്റെ ഭാഗമായി അമേരിക്ക സന്ദര്‍ശിച്ചു.

21 ദിവസം നീണ്ടു നിന്ന പരിപാടിയില്‍ വാഷ്ംഗ്ടണ്‍, മസാച്യുസെറ്റ്‌സ്, മിയാമി, ഓക് ലഹാമ, ഒറിഗോണിലെ പോര്‍ട്ട്‌ലാന്റ് എന്നിവടങ്ങള്‍ സംഘം സന്ദര്‍ശിച്ചു. മീഡിയം-സ്‌മോള്‍ ബിസിനസ്സിലെ അമേരിക്കന്‍ സ്ത്രീകളുടെ പങ്കാളിത്തമായിരുന്നു വിഷയം. മൂന്ന് ആഴ്ചക്കാലം അവിടുത്തെ താഴെത്തട്ടിലുള്ള ബിസിനസ്, കള്‍ച്ചറല്‍, സോഷ്യല്‍ ഗ്രൂപ്പുകളെ കാണാനും സംവദിക്കാനുമുള്ള സാഹചര്യമുണ്ടായി. അമേരിക്കയെക്കുറിച്ചും അവിടുത്തെ സ്വയം പര്യാപ്തതയുള്ള ജനതയെക്കുറിച്ചും അറിയാനായതാണ് വ്യക്തിപരമായി വിലമതിക്കുന്നതെന്ന് നിഷ കൃഷ്ണന്‍ പറഞ്ഞു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version