ഷോപ്പിംഗ് അനുഭവം മാറ്റിമറിക്കാന്‍ ആമസോണിന്റെ StyleSnap. ഇഷ്ടപ്പെട്ട ഫാഷന്‍ പ്രൊഡക്റ്റിന്റെ ഫോട്ടോയോ സ്‌ക്രീന്‍ഷോട്ടോ സ്റ്റൈല്‍സ്നാപ്പില്‍ അപ്ലോഡ് ചെയ്താല്‍ വിശദാംശങ്ങള്‍ കിട്ടും. റെക്കമെന്റേഷനുകളും പ്രൈസും അടക്കമുള്ള വിവരങ്ങള്‍ ലഭ്യമാകുന്ന ഫീച്ചറാണിത്.
AI പവേര്‍ഡ് ഫീച്ചര്‍
AI പവേര്‍ഡ് ഫീച്ചറാണ് StyleSnap പ്രവര്‍ത്തനത്തെ സഹായിക്കുന്നത്. StyleSnap യൂസ് ചെയ്യുന്നതിനായി ആമസോണ്‍ ആപ്പ് തുറന്ന് മുകള്‍ ഭാഗത്ത് വലത് കോര്‍ണറിലുള്ള ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. സ്റ്റൈല്‍സ്നാപ്പ് ഓപ്ഷന്‍ സെലക്ട് ചെയ്ത് ഇഷ്ടമുള്ള ഔട്ട്ഫിറ്റിന്റെ ഇമേജ് അപ്ലോഡ് ചെയ്യുക. ഇമേജിന് സമാന തരത്തിലുള്ള ഔട്ട്ഫിറ്റുകളുടെ റെക്കമെന്‍ഡേഷന്‍ ആമസോണ്‍ പ്രൊവൈഡ് ചെയ്യും. ബ്രാന്‍ഡ്, വില, കസ്റ്റമര്‍ റിവ്യൂ തുടങ്ങിയ ഘടകങ്ങളും SyleSnap പരിഗണിക്കും.
ഫോട്ടോ തിരിച്ചറിയാന്‍ ഡീപ്പ് ലേണിംഗ് ടെക്നോളജി
കമ്പ്യൂട്ടര്‍ വിഷന്‍,ഡീപ്പ് ലേണിംഗ് ടെക്‌നോളജി എന്നിവയിലൂടെയാണ് ഫോട്ടോയിലെ ഐറ്റം തിരിച്ചറിയുന്നത്. നിറം, പാറ്റേണുകള്‍ എന്നിവ മനസിലാക്കാന്‍ ആമസോണിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റത്തിന് സാധിക്കും. മാച്ചിംഗ് സ്‌റ്റൈല്‍ തെരഞ്ഞെടുക്കാന്‍ അതിന്റെ അല്‍ഗൊരിതത്തിന് കഴിയും.
ഷോപ്പേഴ്സിനെ ആകര്‍ഷിക്കാന്‍
അപ്പാരല്‍ ഇന്‍ഡസ്ട്രി ശക്തിപ്പെടുത്തുക, ഷോപ്പേഴ്‌സിനെ ആകര്‍ഷിക്കുക എന്നതാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്.
Amazon introduces StyleSnap, a new AI-powered tool to find similar styles