Startups

വ്യത്യസ്തമായ 5 സ്റ്റാര്‍ട്ടപ് ഐഡിയകള്‍, ചിലപ്പോള്‍ ഇവിടേയും പരീക്ഷിക്കാം

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് മാലിന്യം. ലോകബാങ്കിന്റെ കണക്കുപ്രകാരം, പുറന്തള്ളപ്പെടുന്ന മാലിന്യത്തിന്റെ തോത് 2050 ആകുമ്പോഴേക്കും 3.40 ബില്യണ്‍ ടണ്ണാകുമെന്നാണ്. കുന്നുകൂടുന്ന മാലിന്യത്തിന് എങ്ങനെ പരിഹാരം കണ്ടെത്താം എന്നതിന് കൃത്യമായ ഒരു ഉത്തരമില്ലെങ്കിലും പുറന്തള്ളപ്പെടുന്ന മാലിന്യം റീസൈക്കിള്‍ ചെയ്യാനുള്ള മാര്‍ഗങ്ങളുമായി നിരവധി സ്റ്റാര്‍ട്ടപ്പുകളുണ്ട്. അത്തരം സൊല്യൂഷന്‍സ് നല്‍കുന്ന സോഷ്യല്‍ എന്‍ട്രപ്രണേഴ്സിനെ പ്രോത്സാഹിപ്പിക്കാന്‍ Chivas എന്ന കമ്പനി ഒരു വാര്‍ഷിക മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണത്തെ മത്സരത്തിന്റെ ഫലപ്രഖ്യാപനം ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന TNW കോണ്‍ഫറന്‍സില്‍ പ്രഖ്യാപിക്കും. മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 20 ഫൈനലസ്റ്റുകളില്‍ ഏറ്റവും ശ്രദ്ധ നേടി 5 സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചറിയാം.

കാപ്പിയും വേസ്റ്റും പിന്നെ Revive Ecoയും

കാപ്പിയുണ്ടാക്കി കഴിയുമ്പോള്‍ വരുന്ന വേസ്റ്റ് റീസൈക്കിള്‍ ചെയ്യുന്ന Revive Eco സ്റ്റാര്‍ട്ടപ്പ്

പാമോയിലും കോസ്റ്റമെറ്റിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന് വേണ്ട പരിസ്ഥിതി സൗഹാര്‍ദ പദാര്‍ഥങ്ങളും Revive Eco നിര്‍മ്മിക്കുന്നു

കാപ്പി വേസ്റ്റില്‍ നിന്ന് പ്രകൃതിദത്ത സോയില്‍ കണ്ടീഷണര്‍ ഉണ്ടാക്കി സീറോ വേസ്റ്റ് പ്രൊസസിലൂടെ പാമോയിലുണ്ടാക്കുന്നു

സ്‌കോട്ടിഷ് സ്റ്റാര്‍ട്ടപ്പായ Revie Eco യുകെ നേരിടുന്ന വലിയൊരു പാരിസ്ഥിതിക പ്രശ്‌നത്തിനാണ് പരിഹാരം കാണുന്നത്

വീഞ്ഞില്‍ വിരിഞ്ഞ Vegea

വൈന്‍ വേസ്റ്റിനെ ബയോ ടെക്‌സ്‌റ്റൈലാക്കുന്ന Vegea

മുന്തിരിയുടെ തൊലി, തണ്ട്, വിത്ത് എന്നിവ ടെക്‌നോളജിയിലൂടെ റീസൈക്കിള്‍ ചെയ്ത് സിന്തറ്റിക്കിന് സമാനമായ മെറ്റീരിയലാക്കുന്നു

ഇറ്റലിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Vegea

ഉപയോഗശൂന്യമായ ടയറില്‍ പിറന്ന Syntoil

ഉപയോഗിച്ച് വലിച്ചെറിയുന്ന ടയറില്‍ നിന്ന് കൊമേഴ്ഷ്യല്‍ പ്രൊഡക്ടുകള്‍ നിര്‍മ്മിക്കുന്ന Syntoil

യൂസ്ഡ് ടയറുകള്‍ വീണ്ടും റബറാക്കിയ ശേഷമാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്

കാര്‍ബണ്‍ ബ്ലാക്ക്, വൈദ്യുതി പ്രൊഡ്യൂസ് ചെയ്യുന്ന ഗ്യാസ്, Pyrolysis Oil എന്നിവയാണ് പ്രൊഡക്ടുകള്‍

പോളിഷ് സ്റ്റാര്‍ട്ടപ്പായ Syntoil, മനുഷ്യര്‍ക്കും പരിസ്ഥിതിക്കും ദോഷകരമായ ടയറിനെ റീസൈക്കിള്‍ ചെയ്യുന്നു

മധുരിക്കുന്ന കൃഷിയിലെ മാലിന്യം -Xilinat

കൃഷി പുറന്തള്ളുന്ന മാലിന്യത്തില്‍ നിന്ന് മധുരപദാര്‍ഥമുണ്ടാക്കുകയാണ് മെക്‌സിക്കന്‍ സ്റ്റാര്‍ട്ടപ്പായ Xilinat

കാഴ്ചയിലും രുചിയിലും പഞ്ചസാര പോലെയുള്ള ഉല്‍പ്പന്നമാണ് ടെക്‌നോളജിയുടെ സഹായത്തോടെ Xilinat ഉണ്ടാക്കുന്നത്

ഇതുവഴി കര്‍ഷകര്‍ക്ക് മികച്ച വരുമാനമുണ്ടാക്കാന്‍ സഹായിക്കുന്നു

പ്രമേഹരോഗികള്‍ക്ക് സുരക്ഷിതവും കലോറി കുറഞ്ഞതും കാവിറ്റീസില്‍ നിന്ന് പല്ലുകളെ സംരക്ഷിക്കുന്നതുമാണ് ഉല്‍പ്പന്നം

വിശപ്പകറ്റുന്ന Copia

മിച്ചം വരുന്ന ഭക്ഷണം ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന ആപ്പാണ് Copia

കാറ്ററേഴ്‌സ്, ഹോട്ടല്‍, ടെക് കമ്പനികള്‍ എന്നിവയില്‍ നിന്നാണ് Copia ഭക്ഷണം ശേഖരിക്കുന്നത്

ഭക്ഷണത്തിന്റെ അളവനുസരിച്ച് ഫുഡ് നല്‍കുന്നവര്‍ തന്നെ കോപ്പിയയ്ക്ക് പണം നല്‍കും

ഇത്തരത്തില്‍ ലഭിക്കുന്ന ഭക്ഷണം അനാഥാലയങ്ങളിലും മറ്റും Copia എത്തിക്കും

പാക്കിസ്ഥാന്‍കാരിയായ കോമള്‍ അഹമ്മദ് സിഇഒ ആയ Copia, 13 അമേരിക്കന്‍ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു

Leave a Reply

Close
Close