റാപിഡ് വാല്യൂ ഹാക്കത്തോണ്‍-ടെക്നോളജി ഫെസ്റ്റ് ജൂലൈ 13നും 14നും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, നാസ്കോം, റാപിഡ് വാല്യൂ എന്നിവരാണ് സംഘാടകര്‍. സോഫ്റ്റ്വെയര് പ്രോഗ്രാമേഴ്സും ആപ്ലിക്കേഷന്‍ ഡെവലപ്പേഴ്സും ആശയങ്ങള്‍ കോഡ് ചെയ്ത് വികസിപ്പിക്കുന്ന വേദിയാണ് ഹാക്കത്തോണ്‍. ഹാക്കത്തോണ്‍-ടെക്നോളജി ഫെസ്റ്റിന്റെ രണ്ടാം എഡിഷനാണ് ജൂലായില്‍ നടക്കുന്നത്.കളമശ്ശേരിയിലെ ടെക്നോളജി ഇന്നവേഷന്‍ സോണിലെ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സിലാണ് പരിപാടി. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 30,000 രൂപയും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 20,000, 10,000 രൂപ വീതവുമാണ് സമ്മാനം. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ലഘൂകരിക്കാനുതകുന്ന സാങ്കേതിക വിദ്യ ഇക്കുറിയും ഹാക്കത്തോണില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജിഗോപിനാഥ്. http://www.rapidvaluehackathon.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. channeliam.com മീഡിയ പാര്‍ട്ണറാണ്.