കര്‍ഷകര്‍ക്കായി ഓണ്‍ലൈന്‍ ട്രേഡിങ്ങിന് കേന്ദ്രസര്‍ക്കാരിന്റെ E-NAM. കാര്‍ഷിക വിളകളുടെ വില്‍പ്പനയ്ക്കായാണ് യൂനിഫൈഡ് നാഷനല്‍ മാര്‍ക്കറ്റ് പദ്ധതി നടപ്പാക്കുന്നത്. വിളകള്‍ക്ക് മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് ലഭ്യമാകും. സംഭരണശാലകളില്‍ നിന്ന് നേരിട്ട് വില്‍പ്പന നടത്താം. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കാനും പദ്ധതി സഹായിക്കും. E-NAMഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന്റെ ഉദ്ഘാടനം ഉടനുണ്ടാകും. Warehouse Development and Regulatory Authorityയുടെ ഉടമസ്ഥതയിലുള്ള സംഭരണശാലകളില്‍ നിന്നായിരിക്കും വ്യാപാരം ആരംഭിക്കുക.