കേരളത്തിലെ കര്‍ഷകരിലേക്ക് IoT, ഡാറ്റ സയന്‍സിന്റെ പ്രയോജനം ലഭ്യമാക്കാന്‍ Cisco. ഗ്ലോബല്‍ കംപ്യൂട്ടര്‍ നെറ്റ്വര്ക്കിംഗായ Cisco കേരള സ്റ്റേറ്റ് ഐടി മിഷനുമായി ധാരണാപത്രം ഒപ്പുവെച്ചു. Ciscoയുടെ കണ്ട്രി ഡിജിറ്റൈസേഷന് ആക്സിലറേഷന് പ്രോഗ്രാമിന്റെ ഭാഗമായാണിത്. പദ്ധതിയുടെ ആദ്യ ഘട്ടം കണ്ണൂര്‍ ജില്ലയിലെ 15 പഞ്ചായത്തുകളിലാണ് നടത്തുക. Agri-Digital Infrastructure(ADI) പ്ലാറ്റ്ഫോമും, വില്ലേജ് നോളജ് സെന്ററുകളും Cisco കണ്ണൂരില്‍ ഒരുക്കും. ഭൂമി, കര്‍ഷകര്‍ എന്നിവയുടെ പ്രൊഫൈല്‍ ഡാറ്റബേസിനൊപ്പം നെല്ല്, ചെമ്മീന്‍ കൃഷികളുടെ മുഴുവന്‍ ഫാമിംഗ് ഡാറ്റയും ADI പ്ലാറ്റ്ഫോം ലഭ്യമാക്കും.