കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യതയുള്ള നിരവധി മേഖലകളുണ്ട്. ഹാര്‍ഡ്‌വെയര്‍, സൈബര്‍ സെക്യൂരിറ്റി, ആപ്ലിക്കേഷന്‍ ടെക്‌നോളജി, മൊബിലിറ്റി എന്നിവ കേന്ദ്രീകരിച്ചുള്ള ഇന്നവേഷനുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ എന്തുമാത്രം ഫോക്കസ് ചെയ്യണമെന്ന് ഐടി സെക്രട്ടറി M. Sivasankar IAS ചൂണ്ടിക്കാട്ടുന്നു.
കേരളത്തില്‍ ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ കൂടി വരുന്ന ട്രെന്‍ഡ് തുടരേണ്ടണ്ട്. MITയുമായി ചേര്‍ന്ന് ഫാബ് അക്കാദമി പ്രോഗ്രാം ചെയ്യാന്‍ തുടങ്ങിയത് മുതല്‍ ധാരാളം ഹാര്‍ഡ്വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. ഈ ട്രെന്‍ഡ് മുന്നോട്ട് പോകണം. ഇത് കൂടുതല്‍ ഇന്നവേഷനിലേക്കും, എന്റര്‍പ്രൈസ് മെച്യൂരിറ്റിയുടെ മറ്റൊരു തലത്തിലേക്കും നയിക്കും. Intel പോലെ വലിയ കമ്പനികളെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം Channeliam.comനോട് വ്യക്തമാക്കി.
K-fone, പബ്ലിക് വൈഫൈ പോലെയുള്ള കണക്ടിവിറ്റിയില്‍ ഗവണ്‍മെന്റ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസം സംസ്ഥാനത്ത് കണക്ടഡ് ഇക്കോസിസ്റ്റമുണ്ടാക്കാന്‍ സഹായിക്കുന്നു. IoT ഡിപ്ലോയ്മെന്റ്, വെയറബിള്‍സ് ഡിവൈസ് തുടങ്ങിയവയ്ക്ക് വലിയ സാധ്യതയാണ് ഇത് തുറന്നിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫോക്കസ് ചെയ്യാവുന്ന മറ്റൊരു ഏരിയയാണിത്.
നെറ്റ്വര്‍ക്ക് വലിയ തോതില്‍ വ്യാപിക്കുമ്പോള്‍ സെക്യൂരിറ്റി, എന്‍ഡ്പോയിന്റ് സെക്യൂരിറ്റി, ജനറല്‍ പ്രൈവസി എന്നിവയെ ഗുരുതരമായി ബാധിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫോക്കസ് ചെയ്യാന്‍ കഴിയുന്ന മൂന്നാമത്തെ സെക്ടറാണ് സൈബര്‍ സെക്യൂരിറ്റി.
ആപ്ലിക്കേഷന്‍ ടെക്നോളജിയുടെ സോഷ്യല്‍ ഇംപ്ലിക്കേഷനാണ് നാലാമത്തെ കാര്യം. എല്ലാ വര്‍ഷവും കേരളമുള്‍പ്പെടെ അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ജലദൗര്‍ലഭ്യം. സംസ്ഥാനത്ത് മഴ ലഭിക്കുന്നുണ്ടെങ്കിലും അവശ്യസമയങ്ങളില്‍ വെള്ളത്തിന്റെ ലഭ്യത കുറവാണ്. കാലവര്‍ഷത്തില്‍ ഒഴികെ, ജലസ്രോതസ്സുകള്‍ വറ്റിവരളുന്ന അവസ്ഥയാണ്. കിണറുകളിലും കുളങ്ങളിലും പുഴകളിലുമെല്ലാം മാലിന്യങ്ങള്‍ തള്ളുന്നു. ജലസ്രോതസ്സുകളുടെ റീയൂസ് പ്രധാന പ്രശ്നമാണ്. വെള്ളം സംഭരിക്കുന്നതിന്റെ സാധ്യതകള്‍, ശേഖരിച്ച വെള്ളത്തിന്റെ ഗുണമേന്മ, ശേഖരിച്ചുവെക്കുന്ന വെള്ളത്തിന്റെ ഉപയോഗം തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. aquifer mapping , ഐഒടിയുടെ സഹായത്തോടെയുള്ള വാട്ടര്‍ പ്യൂരിഫിക്കേഷന്‍ പോലെയുള്ള ടെക്നോളജികള്‍ക്ക് ഇവിടെ പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് എം.ശിവശങ്കര്‍ ഐഎഎസ് വ്യക്തമാക്കുന്നു.