സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കോഡിങ്ങിലൂടെ സൊല്യൂഷന് നിര്‍ദ്ദേശിച്ച റാപ്പിഡ് വാല്യു ഹാക്കത്തോണില്‍ വിവിധ ടെക്നോളജി ഐഡിയകള്‍ പിറന്നു. കൊച്ചിയില്‍ രണ്ടു ദിവസം നീണ്ട ഹാക്കത്തോണില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയ, മൊബൈല്‍ സാങ്കേതികവിദ്യ, IoT, അനലറ്റിക്സ്, ബിഗ് ഡാറ്റാ, സൈബര്‍ സെക്യൂരിറ്റി, മെഷീന് ലേണിംഗ്, എഐ തുടങ്ങിയ സെക്ടറുകളെ അഡ്രസ് ചെയ്യുന്നതായിരുന്നു ഹാക്കത്തോണ്‍
സൈബര്സെക്യൂരിറ്റിയ്ക്കായി ഒന്നിക്കണം
ഏറെ ഗൗരവമായി മാറുന്ന സൈബര്‍ സെക്യൂരിറ്റിയില്‍ ടെക്നോളജിയിലൂടെ മികച്ച സൊല്യുഷന്‍ കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് ഹാക്കത്തോണ്‍ ഉദ്ഘാടനം ചെയ്ത കൊച്ചി റേഞ്ച് ഐജി Vijay Sakhare IPS ചൂണ്ടിക്കാട്ടി.ഇന്റര്‍നെറ്റും ഡിജിറ്റല്‍ സാങ്കേതികവിദ്യയും കാര്യങ്ങള്‍ വേഗത്തിലാക്കുന്നുണ്ടെങ്കിലും ഇത് സൈബര്‍ സുരക്ഷയില്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ നാം സജ്ജമാകേണ്ടതുണ്ടെന്ന് ഐജി ചൂണ്ടിക്കാട്ടി
വോയ്സ് റെക്കഗ്നിഷന്‍ ഐഡിയ മികച്ചതായി
70 ടീമുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 ടീമുകളാണ് ഹാക്കത്തോണിനെത്തിയത്. ഇതില്‍ നിന്നും അഞ്ച് ടീമുകളെ ഷോട്ട് ലിസ്റ്റ് ചെയ്തു. മൂന്ന് ടീമുകളാണ് വിജയികളായത്. വോയ്സ് റെക്കഗ്നിഷനില്‍ ഡീപ്പ് ലേണിംഗ് ടെക്നോളജി ഉപയോഗിക്കുന്ന Team SPOT വിജയികളായി.
അഗ്രിക്കള്‍ച്ചര്‍ ഡിസീസിന് സൊല്യൂഷന് അവതരിപ്പിച്ച Team AGRO DOC ഫസ്റ്റ് റണ്ണര്‍ അപ്പായി. ഐഒടിയില്‍ പുതിയ ഐഡിയകളുമായെത്തിയ Team PENTATRONICS സെക്കന്റ് റണ്ണറപ്പുമായി.
മികച്ച ആശയങ്ങള്‍ക്കുള്ള വേദി
കേരള സ്റ്റാര്‍ട്ടപ്പ് മിഷനും നാസ്ക്കോമും, കൊഡക്ക് മഹീന്ദ്രയുമായി ചേര്‍ന്നാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. ഹാക്കത്തോണ്‍ പോലുളള വേദികള്‍ ഇന്ഡസ്ട്രിയിലുള്ളവര്ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നല്‍കുന്നത് മികച്ച എന്ട്രപ്രണര്ഷിപ്പിലേക്കുള്ള കണക്ടാണെന്ന് നാസ്ക്കോം റീജ്യണല്‍ ലീഡ് അരുണ്നായരും നാസ്ക്കോം റീജ്യണല്‍ ഹെഡ് സുജിത്ത് ഉണ്ണിയും അഭിപ്രായപ്പെട്ടു. ഏര്‍ണെസ്റ്റ് ആന്റ് യംഗ് പാര്‍ടണര്‍ Koshy Mathew, റാപ്പിഡ് വാല്യു സിഇഒ രാജേഷ് പടിഞ്ഞേറേമഠം, ഊര്‍ജ്ജ ഫൗണ്ടിംഗ് ഡയറക്ടര്‍ S S Jayasankar എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് വിജയികളെ തെരഞ്ഞെടുത്തത്.