Casting Kall mobile app for talented artistes, explore the world of opportunities| Channeliam

ടാലന്റഡായ ആളുകള്‍ക്ക് വേണ്ടിയുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് Casting Kall എന്ന ആപ്പ്. കലയെയും കലാകാരന്‍മാരെയും ലക്ഷ്യമിട്ടാണ് Casting kall ആരംഭിച്ചത്. കലാകാരന്‍മാര്‍ക്ക് മാത്രമല്ല, കലാസ്നേഹികള്‍ക്കും ഇതില്‍ ജോയിന്‍ ചെയ്യാം.

Casting Kall ആപ്പില്‍ കലാകാരന്‍മാര്‍ക്ക് അവരുടെ പോര്‍ട്ട്ഫോളിയോ ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും. അവരുടെ കഴിവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രൊഫൈലില്‍ ഡിസ്‌ക്രൈബ് ചെയ്യാം. അവരവരുടെ മേഖലയിലെ എല്ലാ അവസരങ്ങളും അറിയാന്‍ Casting Kall അവസരമൊരുക്കും.

ടാലന്റുണ്ടായിട്ടും പലര്‍ക്കും അവസരങ്ങള്‍ ലഭിക്കാതെ പോകുന്നത് ശരിയായ നെറ്റ്വവര്‍ക്കിംഗ് ഇല്ലാത്തതാണെന്ന് മനസിലാക്കിയതില്‍ നിന്നാണ് Casting Kall ആപ്പിന്റെ ജനനം. സിനിമ, നാടകം, സംഗീതം, പെയിന്റര്‍ തുടങ്ങി ഏത് കല അറിയുന്നവര്‍ക്കും Casting Kall നല്ലൊരു പ്ലാറ്റ്ഫോമാണ്. തങ്ങളുടെ അവസരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇതുവഴി സാധിക്കും. അതിലൂടെ അവസരങ്ങള്‍ അവരെ തേടിയെത്തിയേക്കാമെന്ന് Casting Kall സിഇഒ കിരണ്‍ പരമേശ്വരന്‍ പറയുന്നു.

മള്‍ട്ടിപ്പിള്‍ ലെയര്‍ ഓഫ് സെക്യൂരിറ്റിയുള്ളതാണ് Casting Kall എന്ന് CTO അതീഷ് തലേക്കര പറഞ്ഞു. ആപ്പില്‍ ജോയിന്‍ ചെയ്തൊരാള്‍ കാസ്റ്റിംഗ് കണ്ട് ഗോയിംഗ് എന്റര്‍ ചെയ്യുമ്പോള്‍ പോലും കാസ്റ്റിംഗ് അസൈന്‍ ചെയ്തയാള്‍ക്ക് കാസ്റ്റിംഗില്‍ ഇന്ററസ്റ്റഡായ ആളുടെ ഡീറ്റെയില്‍സ് ലഭിക്കില്ല. ഡയറക്ട് റിക്വസ്റ്റ് ചെയ്യുമ്പോള്‍ മാത്രമാണ് കൂടുതല്‍ ഡീറ്റെയില്‍സ് ലഭിക്കുകയുള്ളൂ. നല്ല രീതിയിലുള്ള കാസ്റ്റിംഗ് മാത്രമേ ഇതിലൂണ്ടാവുകയുള്ളൂവെന്നും ഫൗണ്ടേഴ്സ് വ്യക്തമാക്കുന്നു. Casting Kallല്‍ ജോയിന്‍ ചെയ്യുന്ന ഒരു ഡയറക്ടറായാലും ഒരു സാധാരണക്കാരനായാലും ഒരേ സെക്യൂരിറ്റിയാണ് ലഭിക്കുക. ഡിഫോള്‍ട്ടായി പ്രൈവസി സെറ്റിംഗ്സ് ഓണായിരിക്കും. പെര്‍മിഷന്‍ ഇല്ലാതെ മറ്റൊരാള്‍ക്ക് ഡാറ്റ കാണാന്‍ കഴിയില്ല.

ഇതിനോടകം 10000 ഡൗണ്‍ലോഡ്സ് Casting Kall ആപ്പിന് ലഭിച്ചുകഴിഞ്ഞു. നിലവില്‍ ആന്‍ഡ്രോയ്ഡില്‍ മാത്രം ലഭ്യമാകുന്ന ആപ്പ് ഐഒഎസിലും ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണെന്ന് Casting Kall സിഎംഒ ധിരന്‍ കെ തിലക് വ്യക്തമാക്കി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version