പ്രൊഡക്ടും സര്‍വീസും വിലയിടുമ്പോള്‍ എന്‍ട്രപ്രണര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എല്ലാവര്‍ക്കും ഒരു കോക്കനട്ട് കസ്റ്റമേഴ്സ് ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണെന്ന് സെയില്‍സ് ട്രെയിനറും എഴുത്തുകാരനുമായ സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി.
എന്താണ് കോക്കനട്ട് കസ്റ്റമര്‍?
തെങ്ങ് നന്നായി വളര്‍ന്നാല്‍ തുടര്‍ച്ചയായി തേങ്ങ ലഭിക്കും. അതുപോലെ സ്ഥിരമായി ബിസിനസ് തരാന്‍ കഴിയുന്ന കുറച്ച് കസ്റ്റമേഴ്സ് പ്രൊഡക്ടിനോ സര്‍വീസിനോ എപ്പോഴുമുണ്ടെന്ന് എന്‍ട്രപ്രണര്‍ ഉറപ്പുവരുത്തണം. സ്ഥിരമായുള്ള കസ്റ്റമേഴ്സിന് ബിസിനസ് മെച്ചപ്പെടുത്താന്‍ സാധിക്കും.
അതിന് ശേഷം ലാഭം നേടാനുള്ള പ്രത്യേക പ്രൊഡക്ടുകള്‍ ഡിഫറന്‍ഷ്യേറ്റ് ചെയ്യാം. അതുകൊണ്ട് തന്നെ പ്രോഫിറ്റ് കുറവാണങ്കിലും എപ്പോഴും നമ്മുടേതായ ഒരു കോക്കനട്ട് കസ്റ്റമേഴ്സ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി വ്യക്തമാക്കി.