‘വലിപ്പചെറുപ്പമില്ലാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കൂടി തുല്യപ്രാധാന്യത്തോടെ കാണാന്‍ എന്‍ട്രപ്രണേഴ്സ് ശ്രമിക്കണമെന്ന് തെറുമോ പെന്‍പോള്‍ ഫൗണ്ടറും കേരളത്തിലെ ആദ്യകാല എന്‍ട്രപ്രണര്‍മാരില്‍ ഒരാളുമായ സി.ബാലഗോപാല്‍. സിവില്‍ സര്‍വീസ് ജോലി രാജിവെച്ചാണ് ഏഷ്യയിലെ ആദ്യ ബ്ളഡ് ബാഗ് കമ്പനിയായ തെറുമോ പെന്പോളിന് സി.ബാലഗോപാല്‍ തുടക്കം കുറിച്ചത്. തന്റെ ഏറ്റവും പുതിയ പുസ്തകമായ Maveli and Market Intervention പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ എന്‍ട്രപ്രണര്‍ഷിപ്പിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സപ്ലൈക്കോയുടെ തുടക്കം
തുടക്കകാലത്ത് വളരെ ചെറിയ രീതിയിലായിരുന്നു സപ്ലൈക്കോ ആരംഭിച്ചത്. 100 കോടിയായിരുന്നു ഒരു വര്‍ഷം വിറ്റുവരവ്. പിന്നീടത് 40 മടങ്ങായി വര്‍ധിച്ചു. ചെറുതായിരുന്നെങ്കിലും മാര്‍ക്കറ്റിലേക്ക് കടന്നുചെന്ന് പ്രൈസ് ഹോള്‍ഡ് ചെയ്യാന്‍ സപ്ലൈക്കോയ്ക്ക് സാധിച്ചുവെന്നും സി.ബാലഗോപാല്‍ Channeliam.comനോട് പറഞ്ഞു.
Maveli& Market Intervention പറയുന്നത്
1980കളില്‍ സപ്ലൈക്കോ ഫോളോ ചെയ്തിരുന്ന മാര്‍ക്കറ്റ് ഇന്റര്വെന്ഷന്സ്ട്രാറ്റജിയെ കുറിച്ചാണ് Maveli& Market Intervention പറയുന്നത്. അന്ന് സപ്ലൈക്കോയുടെ ജനറല്‍ മാനേജറായിരുന്നു സി.ബാലഗോപാല്‍. ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരന് നായര്‍ക്കുള്ള സമര്‍പ്പണമാണ് ഈ പുസ്തകമെന്ന് സി. ബാലഗോപാല്‍ Channeliam.comനോട് വ്യക്തമാക്കി.
ഐഎഎസ് കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച്
ഐഎഎസ് കാലത്തെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന സി.ബാലഗോപാലിന്റെ പുസ്തകത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമാണ് മാവേലി& മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍. കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്സില്‍ നടന്ന പുസ്തക പ്രകാശനത്തില്‍ ഫെഡറല്‍ ബാങ്ക് സിഒഒ ശാലിനി വാര്യര്‍, ടൈ കേരള പ്രതിനിധികള്‍, ഇന്‍വെസ്റ്റേഴ്സ്, സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ്, സ്റ്റുഡന്റ്സ് എന്നിവര്‍ ഭാഗമായി.