She Loves Tech National Grand Challenge at Kochi, watch highlights| Channeliam

സ്ത്രീകളുടെ ജീവിതത്തെ പ്രചോദിപ്പിക്കുന്ന ടെക്‌നോളജി ഇന്നവേഷനുകള്‍ കണ്ടെത്താനും പ്രോല്‍സാഹിപ്പിക്കാനുമായുള്ള ഷീ ലവ്‌സ് ടെക്ക് ഇന്റര്‍നാഷനല്‍ സ്റ്റാര്‍ട്ടപ്പ് കോംപറ്റീഷന്റെ നാഷനല്‍ ഗ്രാന്‍ഡ് ചലഞ്ചില്‍ CyCa OncoSolutions ഫൗണ്ടര്‍ Nusrat Jahan ഇന്ത്യയെ റെപ്രസന്റ് ചെയ്ത് ചൈനയിലെത്തും.

എന്‍ട്രപ്രണേഴ്‌സിനെയും മെന്റേഴ്‌സിനെയുമെല്ലാം കാണാനും ഇന്ററാക്ട് ചെയ്യാനുമുള്ള നല്ലൊരു പ്ലാറ്റ്‌ഫോമാണ് She loves tech ഒരുക്കുന്നതെന്ന് നുസ്രത്ത് ജഹാന്‍ Channeliam.comനോട് പറഞ്ഞു.

ആന്റി ക്യാന്‍സര്‍ ഡ്രഗ്‌സിനുള്ള മോളിക്ക്യൂലര്‍ ഡിവൈസ് ഡെവലപ്പ് ചെയ്യുന്ന ബയോടെക് കമ്പനിയാണ് CyCa OncoSolutions. മികച്ച വിമന്‍ ഇന്‍ക്ലൂസീവ് സ്റ്റാര്‍ട്ടപ്പായി നിയോവൈബ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അഖില്‍ പിള്ള തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ആദ്യമായി ഹോസ്റ്റ് ചെയ്ത ഷീ ലവ്‌സ് ടെക്കിന്റെ നാഷനല്‍ ഗ്രാന്റ് ചലഞ്ചില്‍ സംവിധായികയും റൈറ്ററുമായ അഞ്ജലി മേനോന്‍ വിജയികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി.

രാജ്യത്ത് പല ഭാഗങ്ങളില്‍ നിന്നായി 150ലധികം ആപ്ലിക്കേഷനുകളാണ് ഷീ ലവ്‌സ് ടെക്കിലേക്ക് ലഭിച്ചതെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രൊജക്ട് ഡയറക്ട് റിയാസ് പി.എം.പറഞ്ഞു. ഇന്‍വെസ്റ്റേഴ്‌സ്, ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട്, ഡൊമെയ്ന്‍ എക്‌സ്‌പേര്‍ട്ട് എന്നിവരടങ്ങിയ ഒരു കമ്മിറ്റിയാണ് സ്റ്റാര്‍ട്ടപ്പുകളെ വിലയിരുത്തിയത്. സ്റ്റാര്‍ട്ടപ്പുകളുടെ ഗ്രോത്ത് സ്ട്രാറ്റജി, മാര്‍ക്കറ്റ് പൊട്ടന്‍ഷ്യല്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു വിലയിരുത്തിയത്.

ലഭിച്ച ആപ്ലിക്കേഷനുകളില്‍ നിന്ന് 31 സ്റ്റാര്‍ട്ടപ്പുകളെയാണ് തെരഞ്ഞെടുത്തതെന്ന് ഗ്ലോബല്‍ ലിങ്കേജ് അസിസ്റ്റന്റ് മാനേജര്‍ ശാലിനി വി.ആര്‍ പറഞ്ഞു. നോര്‍ത്ത് ഇന്ത്യ, കര്‍ണാടക തുടങ്ങി ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നെല്ലാം ആപ്ലിക്കേഷനുകള്‍ ലഭിച്ചു.

വയബിളായ പ്രൊഡക്റ്റ് ഡെവലപ് ചെയ്ത വനിതാ സംരംഭകരും സ്ത്രീകളെ പോസിറ്റീവായ രീതിയില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ടെക് പ്രൊഡക്ടുകളുള്ള മെയില്‍ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്‌സും ഉള്‍പ്പടെ 150 ഓളം ടീമുകളാണ് മാസങ്ങള്‍ നീണ്ട സെലക്ഷന്‍ പ്രൊസസ്സിന്റെ ഭാഗമായത്. ഇതില്‍ 31 ടീമുകളെ ഷോട് ലിസ്റ്റ് ചെയ്തു.

വനിതാ സംരംഭകരെ ഷീ ലവ്‌സ് ടെക് സഹായിക്കുമെന്ന് മെന്റര്‍ ലാബി ജോര്‍ജ്. ഷീ ലവ്‌സ് ടെക് വലിയ അവസരമാണ് തുറന്നിടുന്നതെന്ന് ഇന്റര്‍ലിങ്കേജസ് കോഫൗണ്ടര്‍ ശ്രുതി സൂദ് പറഞ്ഞു.

ഒരുപാട് വനിതാ സംരംഭകരെ മീറ്റ് ചെയ്യാന്‍ സാധിച്ചതും അവരുമായി ഇന്ററാക്ട് ചെയ്യാന്‍ കഴിഞ്ഞതും വലിയൊരു കാര്യമാണെന്ന് Hydrotec solutions കോഫൗണ്ടര്‍ റിതുപര്‍ണ ദാസ് Channeliamനോട് പറഞ്ഞു. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ എങ്ങനെയാണ് ആക്‌സിലറേറ്റ് ചെയ്യപ്പെടുന്നതെന്ന് അവരില്‍ നിന്നറിയാന്‍ സാധിച്ചുവെന്നും റിതുപര്‍ണദാസ്.

വിദഗ്ധരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന മെന്റര്‍ഷിപ്പിനും പിച്ചിംഗിനും ശേഷമാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.

വളരെ ചുരുക്കം പ്ലാറ്റ്‌ഫോമുകളാണ് ഇന്ത്യയില്‍ വനിതകള്‍ക്ക് നെറ്റ്‌വര്‍ക്കിംഗിനും വനിതാസംരംഭകര്‍ക്ക് ഒത്തുകൂടാനുമുള്ള അവസരമൊരുക്കുന്നതെന്ന് യൂണിറ്റി ടെക്‌നോളജീസ് മാര്‍ക്കറ്റിംഗ് ഹെഡ് ശ്രുതി വെര്‍മ്മ പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്‌സിന് ഇന്‍വെസ്റ്റേഴ്‌സ്, മെന്റേഴ്‌സ്, ഇന്‍കുബേറ്റേഴ്‌സ് തുടങ്ങി എക്കോസിസ്റ്റത്തിലെ എല്ലാ പാര്‍ട്‌ണേഴ്‌സിനെയും ആക്‌സസിബിളാകുന്നുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഉറപ്പുവരുത്തുന്നുണ്ടെന്ന് മെന്റര്‍ സിജു കുരുവിള. ആദ്യമായി വിമണ്‍ ലെഡ് ബിസിനസില്‍ നിക്ഷേപം നടത്തിയത് മുതല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ കാത്തിരിക്കുകയാണെന്ന് ഇന്‍വെസ്റ്ററായ അനില്‍ ജോഷി പറഞ്ഞു. ഷീ ലവ്‌സ് ടെക്ക് ഇനിഷ്യേറ്റീവിന് കേരളം നേതൃത്വം നല്‍കുന്നത് കാണുന്നത് വളരെ മികച്ച കാര്യമാണ് ഇന്‍വെസ്റ്ററായ മനോജ് അഗര്‍വാളും കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി സെപ്റ്റംബറില്‍ ചൈനയില്‍ നടക്കുന്ന ബൂട്ട്ക്യാംപില്‍ Nusrat Jahan പങ്കെടുക്കും.ഇതില്‍ വിജയിക്കുന്നവര്‍ ഗ്ലോബല്‍ പിച്ചിംഗിലേക്ക് തെരഞ്ഞെടുക്കപ്പെടും. 15,000 യുഎസ് ഡോളര്‍ ആണ് ഗ്ലോബല്‍ പിച്ചിംഗിലെ വിജയിക്ക് ലഭിക്കുന്ന സമ്മാനത്തുക .

ടെക്‌നോളജി ഇന്നവേഷനിലൂടെ സ്ത്രീകള്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കാന്‍ കഴിയുന്ന എക്കോസിസ്റ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് ചൈന കേന്ദ്രമായ ഷീ ലൗവ്‌സ് ടെക് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയോടൊപ്പം തന്നെ നേപ്പാള്‍, തായ്‌ലാന്റ്, ചൈന, ജര്‍മ്മനി, സിംഗപ്പൂര്‍ തുടങ്ങി 20ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിജയികള്‍ ചൈനയിലെ ഇന്റര്‍നാഷനല്‍ കോണ്‍ഫറന്‍സില്‍ മാറ്റുരയ്ക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version