സമൂഹമോ, സാമ്പത്തികമോ, സാഹചര്യമോ അല്ല, പെണ്ണിന്റെ ശക്തി അവള് തന്നെയാണെന്ന് സംവിധായികയും റൈറ്ററുമായ അഞ്ജലി മേനോന് അഭിപ്രായപ്പെടുന്നു. മകള്‍ക്കോ മകനോ ലഞ്ച് ബോക്സ് തയ്യാറാക്കി നല്കുന്നതുമുതല് തുടങ്ങുകയാണ് അവളുടെ മികവ്. ഒരു സ്ത്രീ, കുടുംബത്തില്‍ പെരുമാറുന്നത് തന്നെ മതി അവളുടെ മാര്‍ക്കറ്റിംഗ്, പാക്കേജിംഗ്, സെല്ലിംഗ് മികവ് തിരിച്ചറിയാന്‍. ഒരു സ്ത്രീയായി ഇരിക്കുക എന്നതുതന്നെയാണ് തന്റെ ഏറ്റവും വലിയ ധനമെന്നും അവര്‍ വ്യക്തമാക്കി.
സ്വയം നിര്‍ണ്ണയിക്കുക
തനിക്ക് വേണ്ടപ്പെട്ടവരുടെ നെറ്റ്വര്‍ക്കുണ്ടാക്കി ഒരു കണക്ഷന് ഉണ്ടാക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നില്ലേ.. ഈ കഴിവ് എന്തുകൊണ്ട് തൊഴില്‍സാധ്യതയാക്കി കൂടായെന്ന് അഞ്ജലി ചോദിക്കുന്നു. സ്വയം നിര്‍ണ്ണയിക്കുക എന്നതാണ് അവളുടെ ഏറ്റവും വലിയ ചാലഞ്ച്. പക്ഷെ ഏത് പ്രതികൂല സാഹചര്യത്തേയും അവനവന് സ്വയം പ്രചോദിക്കാനുള്ള അവസരമാക്കിയാല്‍ അതുതന്നെയാണ് ഒരു സ്ത്രീയുടെ ഏറ്റവും വലിയ പൊട്ടന്ഷ്യലെന്നും തനിക്കുണ്ടായ ഒരുനുഭവം ചൂണ്ടിക്കാട്ടി അഞ്ജലി വിശദീകരിച്ചു.
ചോക്കലേറ്റ് ആറ്റിറ്റിയൂഡ് വളര്‍ത്തണം
വിദേശ സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ അവസരം കിട്ടിയ ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയുടെ കഥ പറഞ്ഞുകൊണ്ടാണ് അഞ്ജലി പിന്നീട് സംസാരിച്ചത്. ഒരിക്കല്‍ അവളുടെ സ്കിന്‍ കളറിനെ മറ്റ് പെണ്‍കുട്ടികള്‍ അവജ്ഞയോടെ കളിയാക്കിയപ്പോള്‍, ഞാന്‍ സ്പെഷ്യലാണെന്നും ഇത് ചോക്കലേറ്റ് കളറാണെന്നുമാണ് അവള് പ്രതികരിച്ചത്. മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്ത് ധരിക്കുന്നു എന്നുള്ളതല്ല, സ്വയം എങ്ങനെ നാം നമ്മെ നിര്‍ണ്ണയിക്കുന്നു എന്നതാണ് പ്രധാനമെന്ന് അഞ്ജലി പറയുന്നു. ഈ ചോക്കലേറ്റ് ആറ്റിറ്റിയൂഡിലേക്കാണ് ഒരു പെണ്‍കുട്ടി വളര്‍ന്നു വരേണ്ടത്. സിനിമയുള്‍പ്പെടെയുള്ള ക്രിയേറ്റീവ് ഇന്‍ഡസ്ട്രിയില്‍ ഡിജിറ്റലൈസേഷന് മാര്‍ക്കറ്റിംഗ് സാധ്യത തുറന്നിടുകയാണ്. അത് ആ മാറ്റം ഉള്ക്കൊള്ളാനാകണമെന്ന് Channeliam.comനോട് അഞ്ജലി മേനോന് പറഞ്ഞു.
സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗ്
ട്രഡീഷണല്‍ മാര്‍ക്കറ്റിംഗില്‍ നിന്ന് സോഷ്യല്‍മീഡിയ മാര്‍ക്കറ്റിങ്ങിലേക്ക് സിനിമയുടെ മാര്‍ക്കറ്റിംഗ് പൂര്‍ണമായും മാറി.സോഷ്യല്‍മീഡിയ മാര്‍ക്കറ്റിംഗിലൂടെയാണ് ഇന്ന് ഓഡിയന്‍സിനെ കൂടുതലായി എന്റര്‍ടൈന്‍മെന്റ് ഇന്‍ഡസ്ട്രി ആശ്രയിക്കുന്നതെന്നും അഞ്ജലി മേനോന് Channeliam.comനോട് വ്യക്തമാക്കി.