മാനസിക പ്രശ്നങ്ങളാല്‍ വലയുന്ന നിരവധി പേര്‍ക്ക് താങ്ങും തണലുമാകുന്ന സൈക്കോളജിസ്റ്റായ അമ്മയെയാണ് കുട്ടിക്കാലും മുതല്‍ ആരുഷി സേത്തി കണ്ടു വളര്‍ന്നത്. വളര്‍ന്നപ്പോള്‍ ഏത് കരിയര്‍ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ആരുഷിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സമൂഹത്തിന്റെ മാനസികാരോഗ്യത്തിനായി പ്രവര്‍ത്തിക്കണമെന്ന ആരുഷി സേത്തിന്റെ സ്വപ്നത്തിനൊപ്പം നില്ക്കാന് അമ്മ അനുരീത് സേത്തിക്ക് ബലം നല്‍കിയത് ക്ലിനിക്കല്‍ സൈക്കോളജിയിലെ അനുഭവസമ്പത്തായിരുന്നു. അങ്ങനെ അമ്മയും മകളും ഫൗണ്ടേഴ്സായി Trijog എന്ന മെന്റല്‍ വെല്‍നസ് സ്റ്റാര്‍ട്ടപ് പിറന്നു.
മാനസികാരോഗ്യത്തിനായി
കുട്ടികളുടെയും മുതിര്‍ന്നവരുടെയും പെരുമാറ്റം, വൈകാരികത, പഠനം തുടങ്ങിയുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം നല്കാന് ട്രിജോഗ് ടീം സന്നദ്ധമാണ്. ലോകത്തിലെ പല ഭാഗങ്ങളില്‍ നിന്നുള്ള 50ഓളം സൈക്കളോജിസ്റ്റുകളാണ് ട്രിജോഗിലുള്ളത്. ഇന്ത്യയ്ക്ക് പുറമെ ദുബൈ, സിംഗപ്പൂര്‍, കൊറിയ, ഫിലിപ്പൈന്‍സ് തുടങ്ങിയിടങ്ങളില്‍ നിന്ന് വരെ ട്രിജോഗിന് ക്ലൈന്റ്സുണ്ട്.
ഓഫ് ലൈനായുംഓണ്ലൈനായും സേവനം
ഹൈബ്രിഡ് മോഡലാണ് Trijog ഫോളോ ചെയ്യുന്നത്. സ്റ്റുഡിയോ സെറ്റപ്പില്‍ ഓഫ് ലൈന്‍ മോഡില്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം വീഡിയോ, ചാറ്റ് മീഡിയം അടക്കുമുള്ള ഓണ്‍ലൈന്‍ മോഡിലും Trijog സേവനം ലഭ്യമാകുന്നു. B2C നെറ്റ്വര്‍ക്ക് വഴി കോര്പ്പറേറ്റുകളുമായും B2B നെറ്റ്വര്‍ക്ക് വഴി സ്കൂളുകളുമായും ബന്ധപ്പെടുന്നു. ഇങ്ങനെയാണ് മെന്റല്‍ ഹെല്‍ത്ത് സെക്ടര്‍ മാര്‍ക്കറ്റിലെ ട്രിജോഗിന്റെ സേവനം.
കോളേജിലെ അസൈന്മെന്റ് സ്റ്റാര്‍ട്ടപ്പായി
2014ല്‍ കോളേജ് പഠന കാലത്ത് ഒരു കമ്പനി ഐഡിയയെന്ന അസൈന്മെന്റ് ലഭിച്ചപ്പോള്‍ ആരുഷി ആദ്യം സമീപിച്ചത് അമ്മ അനുരീതിനെയായിരുന്നു. വെറുമൊരു അസൈന്മെന്റിലൊതുങ്ങാതെ ആരുഷി തന്റെ സ്വപ്നം മുറുകെ പിടിച്ചപ്പോള്‍ Trijog-Know Your Mind പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയായി മാറി.
ക്യാംപെയിനുകളും പ്രൊജക്ടുകളും സംഘടിപ്പിക്കുന്നു
മുംബൈയിലെ പൊവെയ്ലിലാണ് ട്രിജോഗ് പ്രവര്‍ത്തിക്കുന്നത്. മാനസിക പ്രശ്നങ്ങള്‍ കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് മുംബൈയിലുടനീളം നിരവധി ക്യാംപെയിനുകളും പ്രൊജക്ടുകളും ട്രിജോഗ് സംഘടിപ്പിച്ചിട്ടുണ്ട്.