ഭക്ഷണത്തിനായി റസ്‌റ്റോറന്റുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്ന സ്വിഗ്ഗി, സൊമാറ്റോ, ഊബര്‍ ഈറ്റ്‌സ് തുടങ്ങിയവയുടെ ഡെലിവറി ബോയ്‌സ് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. ഓണ്‍ലൈന്‍ കസ്റ്റമേഴ്‌സിനെയും റസ്‌റ്റോറന്റുകളില്‍ നേരിട്ട് വരുന്ന കസ്റ്റമേഴ്‌സിനെയും ഒരുപോലെ മാനേജ് ചെയ്യാന്‍ റസ്‌റ്റോറന്റുകള്‍ പലപ്പോഴും ബുദ്ധിമുട്ടുന്നു. ഓരോ ഓണ്‍ലൈന്‍ പ്ലാറ്റാഫോമുകള്‍ക്കും വ്യത്യസ്ത ഡാഷ്‌ബോര്‍ഡുകളുള്ളതാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുമ്പോള്‍ റസ്‌റ്റോറന്റുകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. പ്രത്യേകിച്ച് റസ്റ്റോറന്റുകളില്‍ തിരക്കുള്ള സമയമാണെങ്കില്‍. അബ്ദുള്‍ സലാഹ് കോ ഫൗണ്ടറായ Foaps ഇതിനൊരു പരിഹാരം കണ്ടെത്തി. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഓര്‍ഡറുകള്‍ ഒരു സിംഗിള്‍ ഡാഷ്‌ബോര്‍ഡില്‍ മാനേജ് ചെയ്യാന്‍ സഹായിക്കുന്ന Foaps എന്ന ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഓര്‍ഡര്‍ റിസീവര്‍ പ്ലാറ്റ്‌ഫോം റസ്റ്റോറന്‍റുകള്‍ക്ക് അവശ്യം വേണ്ട ടെക് സൊല്യൂഷനാണ്.
കൊച്ചിയില്‍ വേരുറപ്പിച്ചു, ഇനി മറ്റ് നഗരങ്ങളിലേക്ക്
100 റസ്റ്റോറന്റുകളാണ് കൊച്ചിയില്‍ Foaps സര്‍വീസ് ഉപയോഗപ്പെടുത്തുന്നത്. മറ്റ് നഗരങ്ങളിലേക്കും Foaps സര്‍വീസ് എക്‌സ്പാന്‍ഡ് ചെയ്യുന്നു. നിലവില്‍ കോഴിക്കോടും ഫോപ്‌സിന് കുറച്ച് കസ്റ്റമേഴ്‌സുണ്ട്. കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍കുബേഷന്‍ സ്‌പേസില്‍ ഫോപ്‌സിന് ഒരു ഓഫീസുണ്ട്. ബംഗളൂരുവില്‍ ഡെവലപ്‌മെന്റ് ഓഫീസുമുണ്ട്. മിഡില്‍ ഈസ്റ്റിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമം നടക്കുന്നു.
വ്യത്യസ്ത മേഖലകളില്‍ കഴിവുള്ള കോഫൗണ്ടേഴ്സ്
Flat6Labs ബഹ്‌റൈന്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാമില്‍ അപ്ലൈ ചെയ്തിരുന്നു. 500 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 7 സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്ന് Foaps . വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരും അനുഭവസമ്പത്തുള്ളവരുമായ ടീമാണ് ഫോപ്‌സിന്റെ കരുത്ത്.