കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി 22 ശതമാനമായി കുറച്ചു. 30% ആയിരുന്ന നികുതി സര്‍ചാര്‍ജുകള്‍ അടക്കം 25.17 ശതമാനമായാണ് കുറച്ചത്. ഒക്ടോബര്‍ 1 മുതല്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്യുന്ന നിര്‍മ്മാണ കമ്പനികള്‍ക്ക് 2023 വരെ 15 ശതമാനമാകും നികുതി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടി. ജൂലൈ 5നു മുന്‍പു ഷെയര്‍ ബൈബാക്ക് പ്രഖ്യാപനം നടത്തിയിയ കമ്പനികള്‍ക്ക് തിരികെ വാങ്ങുന്ന ഓഹരികള്‍ക്ക് നികുതി നല്‍കണ്ട. കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്സ് 1,600 പോയിന്റും നിഫ്റ്റി 450 പോയിന്റും ഉയര്‍ന്നു.