തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുപിടി നല്ല ചിത്രങ്ങളിലെ യുവത്വമുള്ള വേഷങ്ങള്‍, ഹരം പിടിപ്പിക്കുന്ന ഗാനങ്ങളിലൂടെ സിരകളെ ത്രസിപ്പിച്ച ശബ്ദം.ഓണ്‍സ്ക്രീനിലും ഓഫ്സ്ക്രീനിലും മംമ്ത മോഹന്‍ദാസ് യുണീഖാണ്. സിനിമയ്ക്ക് അപ്പുറം ബോള്‍ഡായ കാഴ്ചപ്പാടുകളുള്ള മമത, ഇന്ത്യയിലെ പുതിയ സാധ്യതകളേയും അവസരങ്ങളേയും കുറിച്ച് Channeliam.comനോട് സംസാരിക്കുന്നു.
ഇന്ത്യയില്‍ മാറ്റത്തിന് വലിയ സാധ്യത
പേഴ്സണല്‍ ആവശ്യം കാരണം 5 വര്‍ഷം മുമ്പ് യുഎസിലേക്ക് താമസം മാറിയപ്പോഴാണ് ചുറ്റും ഓരോ ദിവസവുമുണ്ടാകുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് ശ്രദ്ധിച്ചു തുടങ്ങിയത് .എല്ലാവരുടെയും ആശയങ്ങളെ അവിടെ പ്രോത്സാഹിപ്പിക്കുന്നു. ഒരു ജഡ്ജ്മെന്റുമില്ലാതെയാണ് അവര്‍ ഓരോ ഐഡിയകളെയും നോക്കിക്കാണുന്നത്. ഓരോരുത്തരുടെയും ആശയങ്ങള്‍ക്ക് വളരാനുള്ള സ്പേസ് അവിടെയുണ്ടെന്നും മംമ്ത പറയുന്നു. ഇന്ത്യയിലും വലിയ മാറ്റത്തിന് അനന്തമായ സാധ്യതയുണ്ട്. എന്നാല്‍ ഐഡിയകള്‍ ഷെയര്‍ ചെയ്യാനുള്ള ഒരു സൗണ്ട് പ്ലാറ്റ്ഫോം തനിക്ക് ഇതുവരെ ഇല്ലായിരുന്നുവെന്നും മംമ്ത പറയുന്നു.
ഇന്‍വെസ്റ്ററെന്ന പുതിയ റോള്‍
ഇന്‍വെസ്റ്റര്‍ എന്ന നിലയില്‍ പുതിയ റോള്‍ ഏറ്റെടുക്കുകയാണ് മംമ്ത മോഹന്‍ദാസ്. എഡ്യുടെക് സെഗ്മെന്റില്‍ ഫ്യൂച്ചര്‍ ലേണിംഗ് പ്ലാറ്റഫോം ബി ഹബ്ബില്‍ ഇന്വെസ്റ്ററാകുകയാണ് മലയാളികളുടെ ഈ പ്രിയ നടി. നിലവിലെ എജ്യുക്കേഷന്‍ സിസ്റ്റം റീഫോം ചെയ്യുകയും ട്രാന്‍സ്ഫോം ചെയ്യുകയുമാണ് ബി-ഹബുമായി അസോസിയേറ്റ് ചെയ്യുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മംമ്ത വ്യക്തമാക്കി. സ്പെസിഫിക് സ്കില്ലുകള്‍ ഡെവലപ് ചെയ്യാന്‍ ആളുകളെ ബി-ഹബ് സഹായിക്കുന്നുവെന്നും മംമ്ത പറയുന്നു.കോവര്‍ക്കിംഗ് സ്പേസ് എന്നതിലുപരി കോ-ലേണിംഗ് സ്പേസായി ബി-ഹബ്ബിനെ വിശേഷിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്.
ഏത് പ്രായക്കാര്‍ക്കും ആക്സസബിളായി B-Hub
പോര്‍ട്ടറി മുതല്‍ ഫ്യൂച്ചര്‍ ടെക്നോളജിയിലെ വരെ അപ്സ്ക്കില്ലിംഗും റീ-സ്ക്കില്ലിംഗും ബി-ഹബ് ഒരുക്കുന്നു. യൂബര്‍ മോഡല്‍ പ്ലാറ്റ്ഫോമില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മിഷ്യന് ലേണിംഗ്, തുടങ്ങി 50 ഓളം മേഖലകളെ ബി-ഹബ് സംയോജിപ്പിക്കുന്നു. ഇന്‍ഡസ്ട്രി ഡിമാന്റ് ചെയ്യുന്ന ന്യൂ ഏജ് സ്ക്കില്‍ ഓണ്‍ലൈന്‍- ഓഫ് ലൈന്‍ മോഡില്‍ ഏത് പ്രായക്കാര്‍ക്കും അക്സസബിള്‍ ആക്കുകയാണ് ബി-ഹബ്.