കോര്‍പറേറ്റ് നികുതി കുറച്ചതുള്‍പ്പെടെ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട പരിഷ്ക്കരണ നടപടികള്‍ രാജ്യത്ത് നിക്ഷേപം കൊണ്ടുവരാനും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനും സഹായിക്കുമെന്ന് കോര്‍പ്പറേറ്റ് ഇന്‍ഡസ്ട്രി വിലയിരുത്തുന്നു. വ്യവസായരംഗം കഴിഞ്ഞ കുറച്ചു നാളുകളായി അനുഭവിച്ച മാന്ദ്യത്തെ മറികടക്കാന്‍ സര്‍ക്കാര്‍ നീക്കം ഗുണകരമാകും. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും ധനകാര്യസ്ഥാപനങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന നടപടിയാണ് കേന്ദ്രത്തിന്റേതെന്നും ഇന്‍ഡസ്ട്രി എക്സ്പേര്‍ട്സ് വ്യക്തമാക്കുന്നു.
വലിയൊരു ചുവടുവെപ്പാണ് കോര്‍പ്പറേറ്റ് ടാക്സിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്തതെന്ന് മുന്‍ ടെലികോം സെക്രട്ടറി അരുണ സുന്ദര്രാജന്. ധനകാര്യമന്ത്രി അടുത്തിടെ എടുത്ത ഏറ്റവും ബോള്‍ഡായ തീരുമാനമാണിത്. നിക്ഷേപങ്ങള്‍ക്കും ഇന്‍ഡസ്ട്രിയലിസ്റ്റ് കമ്മ്യൂണിറ്റിക്കും വേണ്ടി സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന വലിയൊരു ചുവടുവെപ്പാണെന്നും അരുണ സുന്ദര്രാജന് വ്യക്തമാക്കി.
കോര്‍പ്പറേറ്റ് ടാക്സ് കട്ട് വലിയ രീതിയില്‍ കോര്‍പ്പറേറ്റുകളെ ബൂസ്റ്റ് ചെയ്യുമെന്ന് ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് വ്യക്തമാക്കി.
പൊതുവെ നോക്കുമ്പോള്‍ കോര്‍പ്പറേറ്റ് ടാക്സ് കട്ട് മികച്ചൊരു നീക്കമാണെന്ന് എന്‍ട്രപ്രണറായ ജോജോ ജോര്‍ജ് പറഞ്ഞു. ബിസിനസുകളില്‍ വലിയൊരു ഇംപാക്ടുണ്ടാക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മികച്ചൊരു ഇനിഷ്യേറ്റീവാണ് കോര്‍പ്പറേറ്റ് ടാക്സ് കട്ടെന്ന് ബൈഫ ആയുര്‍വേദ എംഡി അജയ് ജോര്‍ജ് പറഞ്ഞു. ഡിമാന്റും ഇന്‍വെസ്റ്റ്മെന്റുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് സെക്ടര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. കൂടുതല്‍ ഇന്വെസ്റ്റമെന്റുകളുണ്ടാകാനും തൊഴില്‍ സാധ്യത തുറക്കാനും പുതിയ നീക്കം അവസരം നല്‍കുമെന്നും അജയ് ജോര്‍ജ് പറഞ്ഞു.
കോര്‍പറേറ്റ് ടാക്സ് കട്ട് വളരെ വലിയ നീക്കമാണെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റും വര്‍മ്മ ആന്റ് വര്‍മ്മ സീനിയര്‍ പാര്‍ട്ണറുമായ വിവേക് കെ ഗോവിന്ദ്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞ 3 ആഴ്ചയായി നിരവധി ചെറിയ ബൂസ്റ്റര്‍ ഡോസുകള്‍ ധനമന്ത്രിയും സര്‍ക്കാരും അവരുടെ തലത്തില്‍ നിന്ന് പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ പലതിനും കൃത്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ടാക്സ് റേറ്റിലുള്ള റിഡക്ഷന്റെ പ്രഖ്യാപനം പോസിറ്റീവ് ഇംപാക്ടുണ്ടാക്കുമെന്നും വിവേക് കെ ഗോവിന്ദ് വ്യക്തമാക്കി.