Huddle Kerala 2019, the tech startup fest, embraces the spirit of the startup revolution| Channeliam

ലോകമെമ്പാടുമുള്ള ടെക്‌നോളജി സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വളരാനും പ്രവര്‍ത്തന മേഖല വിപുലീകരിക്കാനുമുള്ള കേന്ദ്രമായി കേരളം മാറിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തോടെയാണ് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് ഉത്സവമായ ഹഡിലിന് കോവളം ദ ലീല റാവിസില്‍ തുടക്കമായത്. ഇന്ത്യയിലെ ഇന്നവേഷന്‍ ഹബ് ആകുന്നതിനുള്ള ടാലന്റ് സപോര്‍ട്ട് സിസ്റ്റവും മാര്‍ക്കറ്റ് പൊട്ടന്‍ഷ്യലും കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തില്‍ മാതൃകയായി കേരളം

ട്വിറ്റര്‍ കോഫൗണ്ടര്‍ ക്രിസ്റ്റഫര്‍ ഐസക്, സമ്മേളനത്തെ ടെലിഅഡ്രസ് ചെയ്തു. സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തില്‍ കേരളം മറ്റേത് സംസ്ഥാനങ്ങള്‍ക്കും മാതൃകാണെന്ന് Department for Promotion of Industry and Internal Trade ജോയിന്റ് സെക്രട്ടറി അനില്‍ അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. വിമണ്‍ ഫൗണ്ടേഴ്‌സായുള്ള സ്റ്റാര്‍ട്ടപ്പുകളാണ് ഇനി ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ നിര്‍വചിക്കാന്‍ ഇന്ത്യ

ഇന്റര്‍നെറ്റ്, ഇന്ത്യ എന്നിവയാണ് ഇനി ലോകത്തെ നിര്‍വ്വചിക്കാന്‍ പോകുന്നതെന്ന് IAMAI Startup Foundation സിഇഒ Jitender Minhas വ്യക്തമാക്കി. ബ്‌ളോക് ചെയിന്‍ പോലെയുള്ള നൂതനമായ ഡിജിറ്റല്‍ മേഖലകളില്‍ കേരളത്തിന്റെ വളര്‍ച്ച ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിമണ്‍ എന്‍ട്രപ്രണേഴ്‌സിന്റെ സാന്നിധ്യം സജീവമാക്കാന്‍

ഇന്ത്യയിലെ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നേരിട്ട് നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനമാണ് ഫെയ്‌സ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹന്‍ ഹഡില്‍ വേദിയില്‍ നടത്തിയത്.രണ്ടു പതിറ്റാണ്ട് മുമ്പ് അക്ഷയ കേന്ദ്രളിലൂടെ തുടക്കമിട്ട കേരളത്തിന്റെ ഡിജിറ്റല്‍ പെനിട്രേഷന്‍ ടെക്‌നോളജി ഇന്നവേഷനില്‍ രാജ്യത്തെ മികച്ച ഡെസ്റ്റിനേഷനായി മാറാന്‍ കേരളത്തെ സഹായിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്പറഞ്ഞു.വിമണ്‍ എന്‍ട്രപ്രണേഴ്‌സിന്റെ സാന്നിധ്യം സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തില്‍ സജീവമാക്കുക എന്നതാണ് ഇനി പ്രാധാന്യമര്‍ഹിക്കുന്നതെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ സജി ഗോപിനാഥ് വ്യക്തമാക്കി.

Wing- Women rise together

വനിതാ സംരംഭകര്‍ക്ക് മെന്ററിംഗും ഫണ്ടിംഗും ഉള്‍പ്പെടെയുള്ള പിന്തുണ നല്‍കുന്നതിന് Wing- Women rise together- എന്ന പദ്ധതിയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളം ഉള്‍പ്പെടെ 5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍
വിംഗ്‌സിന്റെ എക്‌സിക്യൂഷന്‍ ചുമതല കേരള സ്റ്റാര്‍ട്ടപ് മിഷനാണ്.

വിവിധ ധാരണാപത്രങ്ങള്‍ക്ക് സാക്ഷിയായി ഹഡില്‍

സ്റ്റാര്‍ട്ടപ്പുകളെ മാര്‍ക്കറ്റുമായി കണക്ട് ചെയ്യുന്ന വിവിധ ധാരണാ പത്രങ്ങളും ഹഡിലില്‍ ഒപ്പുവെച്ചു. ഓപ്പോ, വാധ്വാനി ഫൗണ്ടേഷന്‍, ഓര്‍ബിറ്റല്‍ മൈക്രോ സിസ്റ്റംസ് എന്നിയുമായാണ് കേരളം ഇതിനായി സഹകരിക്കുന്നത്. നിക്ഷേപകര്‍ക്ക് മുന്നില്‍ സ്റ്റാര്‍ട്ടപ്പുകളും പിച്ചിംഗും, സ്റ്റാര്‍ട്ടപ് പവിലിയനുകളും ഒരുക്കിയ ബിച്ച് സൈഡ് ഹഡില്‍ എഡിഷന്റെ പ്രത്യേകതയായി.

മാര്‍ക്കറ്റിംഗിനെ കുറിച്ചും ടെക്‌നോളജി ഇന്നവേഷനുകളെ കുറിച്ചും പറഞ്ഞ് ഹഡില്‍

സ്റ്റാര്‍ട്ടപ് പ്രോഡക്റ്റുകള്‍ക്കുള്ള ആഗോള സാധ്യതകളും മാര്‍ക്കറ്റിംഗിനെക്കുറിച്ചും ടെക്‌നോളജി ഇന്നവേഷനുകളെക്കുറിച്ചും ഫൗണ്ടര്‍മാര്‍ക്ക് ഏറെ ഇന്‍സൈറ്റ് നല്‍കുന്നതായിരുന്നു ഇത്തവണത്തെ ഹഡിലെന്ന മികച്ച പ്രതികരണമായിരുന്നു പാര്‍ട്ടിസിപെന്‍സിന്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version