അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിമാനത്താവളങ്ങളിൽ നിന്ന് ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് നടത്തുന്നവർക്ക് റിവാർഡ് പോയിന്റുകൾ നൽകുന്നതിനായി ഇൻഡിഗോ എയർലൈൻസും അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡും (AAHL) തമ്മിൽ കരാറൊപ്പിട്ടു. ഇൻഡിഗോയുടെ ലോയൽറ്റി പ്രോഗ്രാമായ ‘ഇൻഡിഗോ ബ്ലൂചിപ്പ്’ (IndiGo BluChip) അംഗങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

indigo bluchip rewards adani duty free

അദാനി പ്ലാറ്റ്‌ഫോമിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങൾക്ക് ചെലവാക്കുന്ന ഓരോ 100 രൂപയ്ക്കും 5 ഇൻഡിഗോ ബ്ലൂചിപ്പുകൾ (റിവാർഡ് പോയിന്റുകൾ) വീതം ലഭിക്കും. യാത്രക്കാർക്ക് ഓൺലൈനായി ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനും പണമടയ്ക്കാനും സാധിക്കും. ഇവ യാത്രയ്ക്കിടെ വിമാനത്താവളത്തിലെ കൗണ്ടറുകളിൽ നിന്ന് നേരിട്ട് കൈപ്പറ്റാം. പർച്ചേസ് പൂർത്തിയായി 24 മുതൽ 48 മണിക്കൂറിനുള്ളിൽ പോയിന്റുകൾ അക്കൗണ്ടിലെത്തും.

തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, മംഗളൂരു, ലഖ്‌നൗ എന്നീ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ സ്റ്റോറുകളിൽ നിലവിൽ ഈ സൗകര്യം ലഭ്യമാണ്. പുതുതായി പ്രവർത്തനം ആരംഭിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഗുവാഹത്തിയിലും ഉടൻ തന്നെ സൗകര്യം നടപ്പിലാക്കും. നിലവിൽ 2,000ത്തിലധികം പ്രതിദിന സർവീസുകളുള്ള ഇൻഡിഗോയ്ക്ക് 140ഓളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ശൃംഖലയുണ്ട്

indigo bluchip members can now earn 5 points for every ₹100 spent at adani duty-free stores in thiruvananthapuram, mumbai, and more. learn how to pre-order online and collect rewards.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version